അവധിക്കാല അധ്യാപക പരിശീലനം അഞ്ചു ദിവസം
Friday, March 28, 2025 3:15 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ അധ്യാപകർക്കുള്ള അവധിക്കാല അധ്യാപക പരിശീലനം അഞ്ചു ദിവസമായി നടത്തും. മേയ് 13 മുതൽ 17 വരെ ഡിആർജി പരീശീലനവും 19 മുതൽ 23 വരെ ഒറ്റ സ്പെല്ലായി അധ്യാപക പരിശീലനവും നടത്താൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു.
പാഠപുസ്തകം ഒഴികെയുള്ള പഠനോപകരണങ്ങൾ സ്കൂളിലെ സഹകരണ സംഘങ്ങൾ വഴി വിതരണം ചെയ്യാനും ഉന്നതതല യോഗത്തിൽ തീരുമാനിച്ചു. അധ്യാപക പ്രമോഷനും അന്തർജില്ലാ സ്ഥലമാറ്റവും ജില്ലയ്ക്ക് അകത്തുള്ള സ്ഥലമാറ്റവും സ്കൂൾ തുറക്കുന്നതിനു മുൻപ് നടത്താൻ തീരുമാനിച്ചു.