വയോധികൻ കോവിഡ് ബാധിച്ച് മരിച്ചു
Monday, June 9, 2025 3:23 AM IST
തിരുവില്വാമല: വയോധികൻ കോവിഡ് ബാധിച്ചു മരിച്ചു. പട്ടിപ്പറന്പ് കിണറ്റിൻകര തെക്കില്ലത്ത് ശങ്കരനാരായണൻ (82) ആണ് മരിച്ചത്. ഒറ്റപ്പാലത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. പൊതുദർശനം ഒഴിവാക്കിയാണു സംസ്കാരം നടത്തിയത്. ഭാര്യ: സരള. മക്കൾ: ഗോപകുമാർ, ഗിരീഷ്കുമാർ, ഗീത, ഗോകുൽദാസ്. മരുമക്കൾ: സുനിൽദാസ്, ശ്രീദേവി.