ക​ട്ട​പ്പ​ന: കോ​ണ്‍​ഗ്ര​സ് നേ​താ​വാ​യ പ​ഞ്ചാ​യ​ത്തം​ഗ​ത്തി​ന്‍റെ ക​ട​യി​ല്‍നി​ന്ന് ഏ​ഴു കി​ലോ​യി​ല​ധി​കം ക​ഞ്ചാ​വു​മാ​യി മൂ​ന്നു പേ​ർ പി​ടി​യി​ൽ. ഇ​ര​ട്ട​യാ​ര്‍ പ​ഞ്ചാ​യ​ത്ത് ഒ​മ്പ​താം വാ​ര്‍​ഡം​ഗം ഉ​പ്പു​ക​ണ്ടം ആ​ലേ​പു​ര​യ്ക്ക​ൽ എ.​എ​സ്. ര​തീ​ഷി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഇ​ര​ട്ട​യാ​ര്‍ ടൗ​ണി​നു സ​മീ​പം പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക​ട​യി​ല്‍നി​ന്നാ​ണ് ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്.


ഇ​ര​ട്ട​യാ​റി​ലെ ഐ​എ​ൻടി​യുസി ​നേ​താ​വ് കൂ​ടി​യാ​ണ് ര​തീ​ഷ്. 7.90 കി​ലോ ക​ഞ്ചാ​വാ​ണ് പി​ടി​കൂ​ടി​യ​ത്. ഇ​വ ര​ണ്ട് പാ​യ്ക്ക​റ്റു​ക​ളി​ലാ​യി സൂ​ക്ഷി​ച്ചനി​ല​യി​ലായി​രു​ന്നു.​സം​ഭ​വ​ത്തി​ല്‍ ര​തീ​ഷി​നെ​യും (42) ക​ട​യി​ലെ തൊ​ഴി​ലാ​ളി​ക​ളായ ഒ​ഡീ​ഷ സ്വ​ദേ​ശി സ​മീ​ര്‍ ബെ​ഹ്‌​റ (27), ല​ക്കി നാ​യ​ക് (22) എ​ന്നി​വ​രെയും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.