പു​​തു​​ക്കാ​​ട്: ഓ​​ടി​​ക്കൊ​​ണ്ടി​​രു​​ന്ന ഗു​​ഡ്സ് ട്രെ​​യി​​നി​​നു മു​​ക​​ളി​​ൽ തെ​​ങ്ങു​​വീ​​ണ് ബോ​​ഗി​​ക​​ൾ വേ​​ർ​​പ്പെ​​ട്ടു. തൃ​​ശൂ​​ർ-​​ആ​​ലു​​വ റൂ​​ട്ടി​​ൽ മു​​ക്കാ​​ൽ മ​​ണി​​ക്കൂ​​റോ​​ളം ട്രെ​​യി​​ൻ ഗ​​താ​​ഗ​​തം ത​​ട​​സ​​പ്പെ​​ട്ടു. ഞാ​​യ​​റാ​​ഴ്ച രാ​​വി​​ലെ ആ​​റ​​ര​​യോ​​ടെ പു​​തു​​ക്കാ​​ട് റെ​​യി​​ൽ​​വേ സ്റ്റേ​​ഷ​​നു സ​​മീ​​പ​​ത്താ​​യി​​രു​​ന്നു സം​​ഭ​​വം.

റെ​​യി​​ൽ​​പാ​​ത​​യ്ക്കു സ​​മീ​​പ​​ത്തെ പ​​റ​​ന്പി​​ലെ തെ​​ങ്ങ് ട്രെ​​യി​​നി​​നു മു​​ക​​ളി​​ലേ​​ക്കു വീ​​ഴു​​ക​​യാ​​യി​​രു​​ന്നു. ഇ​​തോ​​ടെ ട്രെ​​യി​​നി​​ന്‍റെ ന​​ടു​​ഭാ​​ഗ​​ത്തു​​വ​​ച്ച് ബോ​​ഗി​​ക​​ൾ വേ​​ർ​​പ്പെ​​ട്ടു. ട്രെ​​യി​​നി​​ലെ ജീ​​വ​​ന​​ക്കാ​​ർ​ത​​ന്നെ പു​​റ​​ത്തി​​റ​​ങ്ങി തെ​​ങ്ങ് മു​​റി​​ച്ചു​​മാ​​റ്റി. 6.50നു ​​ഗ​​താ​​ഗ​​തം പു​​നഃ​​സ്ഥാ​​പി​​ച്ചു.


ചാ​​ല​​ക്കു​​ടി ഭാ​​ഗ​​ത്തു​​നി​​ന്ന് പാ​​ല​​ക്കാ​​ട്ടേ​​ക്കു പോ​​വു​​ക​​യാ​​യി​​രു​​ന്നു ട്രെ​​യി​​ൻ. യാ​​ത്ര​​ക്കാ​​രു​​മാ​​യി വ​​ന്ന ഗു​​രു​​വാ​​യൂ​​ർ എ​​ക്സ്പ്ര​​സ് എ​​ത്തു​​ന്ന​​തി​​നു തൊ​​ട്ടു​​മു​​ന്പാ​​യി​​രു​​ന്നു അ​​പ​​ക​​ടം. ചെ​​ന്നൈ -എ​​ഗ്‌​മോ​​ർ ഗു​​രു​​വാ​​യൂ​​ർ എ​​ക്സ്പ്ര​​സ് അ​​ര​​മ​​ണി​​ക്കൂ​​റോ​​ളം വൈ​​കി​​യാ​​ണു സ​​ർ​​വീ​​സ് പു​​ന​​രാ​​രം​​ഭി​​ച്ച​​ത്.