ചെറുപുഷ്പ മിഷൻലീഗ് മാർഗരേഖ പ്രകാശനം ചെയ്തു
Monday, June 9, 2025 3:23 AM IST
പാലാരിവട്ടം: ചെറുപുഷ്പ മിഷൻലീഗ് സംസ്ഥാന സമിതിയുടെ ഒരുവർഷത്തെ പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ച് ‘ക്രിസ്തുവിന്റെ വിളഭൂമിയിൽ പ്രത്യാശയുടെ തീർഥാടകരായി’ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള മാർഗരേഖ പ്രകാശനം ചെയ്തു.
താമരശേരി രൂപത വികാരി ജനറാൾ മോൺ. ഏബ്രഹാം വയലിൽ മിഷൻലീഗ് താമരശേരി രൂപത ഡയറക്ടർ ഫാ. ജോർജ് വെള്ളാരംകാലായിലിനു നൽകിയാണ് പ്രകാശനം നിർവഹിച്ചത്. സംസ്ഥാന പ്രസിഡന്റ് രഞ്ജിത്ത് മുതുപ്ലാക്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന വൈസ് ഡയറക്ടർ ഫാ. ജിതിൻ വേലിക്കകത്ത് മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന ജനറൽ സെക്രട്ടറി ജെയ്സൺ പുളിച്ചുമാക്കൽ, കോടഞ്ചേരി ശാഖാംഗം സാന്റാ മരിയ റോബിൻസൺ, താമരശേരി രൂപത വൈസ് ഡയറക്ടർ സിസ്റ്റർ പ്രിൻസി സിഎംസി, രൂപത സീനിയർ വൈസ് പ്രസിഡന്റ് ആൻമേരി കൊച്ചുതൊട്ടിയിൽ, രൂപത ജൂണിയർ വൈസ് പ്രസിഡന്റ് ആൻലിയ സജി മെഴുകനാല്‍ എന്നിവർ പ്രസംഗിച്ചു. കോടഞ്ചേരി ഫൊറോന വികാരി ഫാ. കുര്യാക്കോസ് ഐകൊളുമ്പിൽ സ്വാഗതവും മിഷൻലീഗ് താമരശേരി രൂപത സെക്രട്ടറി അരുൺ ജോസഫ് നന്ദിയും പറഞ്ഞു.
ഫാ. ജിയോ കടുകമാക്കൽ, ആന്റണി ചൂരപൈകയിൽ, സിസ്റ്റർ ഹെലൻ എഫ്സിസി എന്നിവർ നേതൃത്വം നൽകി.