ഷൈൻ ടോം ചാക്കോയുടെ ആരോഗ്യനില തൃപ്തികരം
Monday, June 9, 2025 3:37 AM IST
തൃശൂർ: വാഹനാപകടത്തിൽ പരിക്കേറ്റു ചികിത്സയിൽ കഴിയുന്ന നടൻ ഷൈൻ ടോം ചാക്കോയുടെയും അമ്മ മറിയ കാർമലിന്റെയും ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ. അപകടത്തിൽ ഷൈനിന്റെ ഇടതുകൈയിലും നട്ടെല്ലിനും ചെറിയ പൊട്ടലുണ്ട്.
അടിയന്തര ശസ്ത്രക്രിയയുടെ ആവശ്യമില്ലെന്നും അപകടത്തിൽ മരിച്ച പിതാവ് ചാക്കോയുടെ മരണാനന്തരച്ചടങ്ങുകൾക്കുശേഷം നടത്താനാണു തീരുമാനമെന്നും ഡോ. സുജയനാഥൻ പറഞ്ഞു. ഷൈനിനെ കാണാൻ കേന്ദ്രമന്ത്രി സുരേഷ് ഗോപിയും എത്തിയിരുന്നു. ഷൈനിന്റെയും അമ്മയുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് അദ്ദേഹം പറഞ്ഞു.തമിഴ്നാട്ടിലുണ്ടായ അപകടത്തിൽ പരിക്കേറ്റ ഷൈനും അമ്മയും തൃശൂരിലെ സ്വകാര്യ ആശുപത്രിയിലാണു ചികിത്സയിൽ തുടരുന്നത്.