യുവാവ് കുഴഞ്ഞുവീണ് മരിച്ചു
Monday, June 9, 2025 3:23 AM IST
കടുത്തുരുത്തി: സുഹൃത്തിനൊപ്പം നടന്നു പോകുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ഇരവിമംഗലം കാരിവേലിപ്പറമ്പില് ബാബുവിന്റെ മകന് അനന്തു ബാബു (23) ആണ് മരിച്ചത്.
ശനിയാഴ്ച ഉച്ചയ്ക്ക് കുറുപ്പന്തറയില്‍ വച്ചാണ് അനന്തുവിന് നെഞ്ചുവേദന അനുഭവപ്പെട്ടത്. ഉടന്‍ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തി ഡോക്ടറോട് രോഗവിവരം പറയുന്നതിനിടെ അനന്തു കുഴഞ്ഞുവീഴുകയായിരുന്നു. സംസ്കാരം നടത്തി. മാതാവ് - സുമ, സഹോദരങ്ങള്‍: രമ്യ, രതിന്, അശ്വതി, അമല, അപ്പു, അമ്മു, അനിതന്‍.