വിദേശനാണ്യശേഖരം സർവകാല റിക്കാർഡിൽ
Sunday, June 20, 2021 12:49 AM IST
മുംബൈ: ഇന്ത്യയുടെ വിദേശനാണ്യശേഖരം സർവകാല റിക്കാർഡിൽ. ജൂണ്‍ 11 ന് അവസാനിച്ച ആഴ്ചയിൽ ശേഖരം 307.4 കോടി ഡോളർ വർധിച്ച് 60808.1 കോടി ഡോളർ ആയി. വിദേശ കറൻസി ആസ്തി(എഫ്സിഎ)യിലുണ്ടായ വർധനയാണ് നേട്ടമായത്. രാജ്യത്തിന്റെ സ്വർണശേഖരത്തിലും വർധനയുണ്ടായി. ജൂണ്‍ 11ന് അവസാനിച്ച ആഴ്ചയിൽ സ്വർണശേഖരം 49.6 കോടി ഡോളർ വർധിച്ച് 3810.1 കോടി ഡോളർ ആയി.