കാമറോൺ ബാന്‍ക്രോഫ്റ്റിനു സെഞ്ചുറി
Thursday, April 18, 2019 11:13 PM IST
ലണ്ടന്‍: ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റില്‍ ദര്‍ഹമിന്റെ ഏകദിന ടീമില്‍ ക്യാപ്റ്റനായി അരങ്ങേറ്റം കുറിച്ച ഓസ്ട്രേലിയയുടെ കാമറോണ്‍ ബാന്‍ക്രോഫ്റ്റിന് സെഞ്ചുറി. ബാന്‍ക്രോഫ്റ്റിന്റെ ടീം 72 റണ്‍സിന്റെ ജയമാണ് നേടിയത്. നോര്ത്താംപ്ടണ്ഷയറിനെതിരേ ബാന്‍ക്രോഫ്റ്റ് പുറത്താകാതെ 151 റണ്‍സ് നേടി. നാലാം വിക്കറ്റില്‍ മൈക്കിള്‍ റിച്ചാര്‍ഡ്സണുമായി ചേര്‍ന്ന് ഓസീസ്താരം 208 റണ്‍സിന്റെ കൂട്ടുകെട്ടാണ് സ്ഥാപിച്ചത്. ഇവരുടെ മികവില്‍ ദര്‍ഹം 50 ഓവറില്‍ അഞ്ചു വിക്കറ്റിന് 342 റണ്‍സ് എടുത്തു. മറുപടി ബാറ്റിംഗില്‍ നോര്‍ത്താംപ്ടണ്‍ഷയര്‍ 43.5 ഓവറില്‍ 270ന് എല്ലാവരും പുറത്തായി.
കഴിഞ്ഞ വര്‍ഷം ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയ്ക്കിടെ പന്തില്‍ കൃത്രിമം കാണിച്ചതില്‍ ബാന്‍ക്രോഫ്റ്റ് ക്രിക്കറ്റില്‍ അനഭിമതനായിരുന്നു. ഇതേത്തുടര്‍ന്ന് താരത്തിന് വിലക്കും നേരിടേണ്ടിവന്നു. വിലക്കിനുശേഷം ബാന്‍ക്രോഫ്റ്റ് ഡിസംബറില്‍ ഓസ്ട്രേലിയയുടെ ബിഗ് ബാഷ് ലീഗില്‍ പങ്കെടുത്തു. ഷെഫീല്‍ഡ് ഷീല്‍ഡ് ടൂര്‍ണമെന്റിനായി വെസ്റ്റോണ്‍ ഓസ്ട്രേലിയയുടെ താരമാണിപ്പോള്‍ ബാന്‍ക്രോഫ്റ്റ്.