ബി​ലാ​ൽ ഖാ​ൻ ബ്ലാ​സ്റ്റേ​ഴ്സി​ൽ
Thursday, July 11, 2019 12:23 AM IST
കൊ​​​ച്ചി: ഐ-​​​ലീ​​​ഗി​​​ലെ മി​​​ക​​​ച്ച ഗോ​​​ൾ​ കീ​​​പ്പ​​​ർ​​​മാ​​​രി​​​ൽ ഒ​​​രാ​​​ളാ​​​യ ബി​​​ലാ​​​ൽ ഹു​​​സൈ​​​ൻ ഖാ​​​ൻ കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്സി​​​ൽ എ​​​ത്തും. ഇ​​​ന്ത്യ​​​ൻ സൂ​​​പ്പ​​​ർ ലീ​​​ഗി​​​ന്‍റെ 2019-20 സീ​​​സ​​​ണി​​​ലേ​​​ക്കാ​​​ണ് ബി​​​ലാ​​​ൽ ഖാ​​​ൻ കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്സി​​​നാ​​​യി ക​​​ളി​​​ക്കു​​​ക. 2017-18 ഐ-​​​ലീ​​​ഗി​​​ൽ ഗോ​​​കു​​​ലം കേ​​​ര​​​ള എ​​​ഫ്സി​​​ക്കു​​വേ​​​ണ്ടി ക​​​ളി​​​ച്ച ബി​​​ലാ​​​ൽ ഖാ​​​ൻ കേ​​​ര​​​ള​​​ത്തി​​​ന് അ​​​പ​​​രി​​​ചി​​​ത​​​ന​​​ല്ല.​ ഐ-​​​ലീ​​​ഗ് 2018- 19 സീ​​​സ​​​ണി​​​ലെ മി​​​ക​​​ച്ച ഗോ​​​ൾ​​​കീ​​​പ്പ​​​റാ​​​യി ബി​​​ലാ​​​ൽ ഖാ​​​ൻ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടി​​​രു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.