ചെന്നൈയെ കാഷ്മീർ മറിച്ചു
Thursday, August 8, 2019 12:04 AM IST
കല്യാണി: ഡ്യൂറാൻഡ് കപ്പ് ഫുട്ബോളിൽ ഐ ലീഗ് ചാന്പ്യന്മാരായ ചെന്നൈ സിറ്റിയെ റിയൽ കാഷ്മീർ അട്ടിമറിച്ചു. ഗ്രൂപ്പ് സിയിലെ മത്സരത്തിൽ മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു റിയൽ കാഷ്മീരിന്റെ ജയം. 90-ാം മിനിറ്റിൽ ഡാനിഷ് ഫറൂഖിന്റെ വകയായിരുന്നു റിയൽ കാഷ്മീരിന്റെ വിജയഗോൾ.
ഗ്രൂപ്പ് ഡിയിൽ കേരളത്തിന്റെ സ്വന്തം ടീമായ ഗോകുലം കേരള ഇന്ന് തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങും. ഐഎസ്എൽ മുൻ ചാന്പ്യന്മാരായ ചെന്നൈയിൻ ആണ് ഗോകുലത്തിന്റെ എതിരാളി. ഉച്ചകഴിഞ്ഞ് മൂന്നിനാണ് മത്സരം.