രാജ്യാന്തര പാരാബാഡ്മിന്റണ് ആകാശും ഗോകുൽദാസും
Friday, September 13, 2019 11:47 PM IST
കോഴിക്കോട്: ഇന്നുമുതൽ തായ്ലൻഡിലെ ബാങ്കോക്കിൽ നടക്കുന്ന രാജ്യാന്തര പാരാബാഡ്മിന്റൺ ഡ്വാർഫ് (ഉയരക്കുറവുള്ളവരുടെ) ചാമ്പ്യൻഷിപ്പിൽ മലപ്പുറം മേലാറ്റൂർ സ്വദേശി ആകാശ് എസ്. മാധവും കോഴിക്കോട് രാമനാട്ടുകര സ്വദേശി വി. ഗോകുൽദാസും മത്സരിക്കും.
ഗോവിന്ദൻകുട്ടി-ഗിരിജ ദമ്പതികളുടെ മകനായ ഗോകുൽദാസിന്റെ ആദ്യ രാജ്യാന്തര ചാമ്പ്യൻഷിപ്പാണിത്. ദേശീയ ചാമ്പ്യൻഷിപ്പിന്റെ ഡബിൾസിൽ വെങ്കലമെഡൽ ജേതാവാണ് ഗോകുൽദാസ്.
ദേശീയ - രാജ്യാന്തരതലത്തിൽ ഏറെ മെഡലുകൾ നേടിയ താരമാണ് ആകാശ് എസ്. മാധവ്. മേലാറ്റൂരിലെ വി. സേതുമാധവന്റെയും എൻ.എ. ഗീതയുടെയും മകനാണ്. പെരിന്തൽമണ്ണ വള്ളുവനാട് വിദ്യാഭവനിൽ വിദ്യാഭ്യാസം തുടങ്ങിയ ആകാശ് ഓട്ടോമൊബൈൽ എൻജിനിയറിംഗ് ബിരുദധാരിയാണ്. ഇപ്പോൾ അച്ഛനോപ്പം ഇംഗ്ലീഷ് മരുന്നുകളുടെ ബിസിനസിൽ സഹായിക്കുന്നു. സൈക്കിൾ പ്യൂർ അഗർബത്തിയാണ് ഈ താരങ്ങളുടെ മുഖ്യ സ്പോൺസർമാർ.