ആഴ്സണലിനു സമനില
Monday, September 16, 2019 10:56 PM IST
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ രണ്ട് ഗോളിനു മുന്നിട്ടുനിന്നശേഷം ആഴ്സണൽ 2-2 സമനില വഴങ്ങി. വാറ്റ്ഫോഡ് ആണ് സ്വന്തം തട്ടകത്തിൽവച്ച് ആഴ്സണലിനെതിരേ സമനില പൊരുതി നേടിയത്. സ്പാനിഷ് പരിശീലകനായ കിക്കെ സാഞ്ചെസ് ഫ്ളോറെസ് വാറ്റ്ഫോഡിന്റെ പരിശീലകനായി തിരിച്ചെത്തിയശേഷമുള്ള ക്ലബ്ബിന്റെ ആദ്യ മത്സരമായിരുന്നു.
പിയെറെ എംറിക് ഒൗബമയാംഗിന്റെ (21, 32 മിനിറ്റുകൾ) ഇരട്ട ഗോളിലാണ് ആഴ്സണൽ മുന്നിൽ കടന്നത്. ടോം ക്ലെവർലി (53-ാം മിനിറ്റ്), റോബർട്ടോ പെരേര (81-പെനൽറ്റി) എന്നിവരിലൂടെ ആതിഥേയർ ഒപ്പമെത്തി.