സിന്ധുവിനു കേരള ഒളിന്പിക് അസോസിയേഷന്റെ 10 ലക്ഷം
Thursday, September 19, 2019 11:26 PM IST
തിരുവനന്തപുരം: ലോക ബാഡ്മിന്റണ്‍ ചാന്പ്യൻഷിപ്പ് വനിതാ സിംഗിൾസ് കിരീട ജേതാവായ പി.വി.സിന്ധുവിനെ കേരള ഒളിന്പിക് അസോസിയേഷൻ 10 ലക്ഷം രൂപ കാഷ് അവാർഡ് നൽകി ആദരിക്കുന്നു.
അടുത്ത മാസം ഒന്‍പതിന് തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ ഉച്ചകഴിഞ്ഞ് 3.30നു നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡ് സമ്മാനിക്കുമെന്ന് അസോസിയേഷൻ ഓണററി സെക്രട്ടറി എസ്. രാജീവ്, പ്രസിഡന്റ് വി. സുനിൽകുമാർ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.