കേരള ടീമിനെ പ്രഖ്യാപിച്ചു
Tuesday, October 15, 2019 11:43 PM IST
കോട്ടയം: ദേശീയ ജൂണിയർ അത്ലറ്റിക് ചാന്പ്യൻഷിപ്പിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. 128 അംഗ ടീമിനെയാണ് സംസ്ഥാന അത്ലറ്റിക് അസോസിയേഷൻ പ്രഖ്യാപിച്ചത്. നവംന്പർ രണ്ട് മുതൽ ആറ് വരെ ഗുണ്ടൂർ നാഗാർജുന യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലാണ് ചാന്പ്യൻഷിപ്പ് നടക്കുന്നത്. കഴിഞ്ഞ തവണ കേരളം 140 അംഗ ടീമിനെയാണ് അയച്ചത്. ഇത്തവണ പങ്കെടുക്കുന്ന താരങ്ങളുടെ എണ്ണത്തിൽ കുറവുണ്ട്. 73 പെണ്‍കുട്ടികളും 55 ആണ്‍കുട്ടികളും ഉൾപ്പെട്ടതാണ് ടീം.
പാലായിൽ നടന്ന സംസ്ഥാന ചാന്പ്യൻഷിപ്പിൽ ഹാമർ ത്രോ മത്സരത്തിനിടെ അപകടം സംഭവിച്ചതോടെ മീറ്റ് ഉപേക്ഷിച്ചിരുന്നു. കോഴിക്കോടുവച്ച് സെലക്ഷൻ ട്രയൽസ് നടത്തിയാണ് ടീമിനെ തെരഞ്ഞെടുത്തത്. പി.പി. പോൾ ആണ് മുഖ്യപരിശീലകൻ. 28 മുതൽ 30 വരെ മൂന്നു ദിവസ പരിശീലന ക്യാന്പ് പാലക്കാട് നടക്കും.