ജിമ്മി ജോർജ് അവാർഡ് മുഹമ്മദ് അനസിന്
Saturday, November 16, 2019 11:25 PM IST
പേരാവൂർ: സംസ്ഥാനത്തെ മികച്ച കായികതാരത്തിനുള്ള ജിമ്മി ജോർജ് ഫൗണ്ടേഷൻ പുരസ്കാരം ഒളിമ്പ്യൻ വൈ. മുഹമ്മദ് അനസിന്. 25000 രൂപയും ഫലകവുമാണ് അവാർഡ്. ജോസ് ജോർജ് ചെയർമാനും അഞ്ജു ബോബി ജോർജ്, റോബർട്ട് ബോബി ജോർജ്, ടി. ദേവപ്രസാദ്, സെബാസ്റ്റ്യൻ ജോർജ് എന്നിവർ അംഗങ്ങളുമായുള്ള കമ്മിറ്റിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്.
ജിമ്മി ജോർജിന്റെ ഓർമദിനമായ 30ന് ജിമ്മി ജോർജ് സ്പോർട്സ് അക്കാദമിയിൽ അനുസ്മരണ ചടങ്ങുകൾ നടക്കും. ജിമ്മി ജോർജ് അനുസ്മരണത്തിനോടനുബന്ധിച്ച് ഡിസംബർ 22ന് പേരാവൂർ ഗ്രീൻ മാരത്തൺ നടത്തും അന്ന് പുരസ്കാരം സമ്മാനിക്കും.