ജിബിൻ തോമസ് തകർത്തത് കൂട്ടുകാരന്റെ റിക്കാർഡ്
Monday, November 18, 2019 12:23 AM IST
സീനിയർ ബോയ്സ് ജാവലിൻ ത്രോയിൽ തകർത്തത് സഹപാഠിയുടെ റിക്കാർഡ്. 2018 ൽ എറണാകുളം മാതിരപ്പള്ളി ജിവിഎച്ച്എസിലെ അഖിൽ ശശി സ്ഥാപിച്ച 61.16 മീറ്റർ റിക്കാർഡാണ് ഇതേ സ്കൂളിലെ വിദ്യാർഥിയും അഖിലിന്റെ സഹപാഠിയുമായ ജിബിൻ തോമസ് തകർത്ത്.
65.78 മീറ്ററാണ് പുതിയ മീറ്റ് റിക്കാർഡ്. അഖിലിന് ഇത്തവണ വെള്ളിയാണു ലഭിച്ചത്. 51.73 മീറ്ററാണ് അഖിൽ എറിഞ്ഞത്. പത്തനംതിട്ട കൂടലിലെ എഫ്ജി കോട്ടേജിലെ തോമസ് കുട്ടി-മിനി ദന്പതികളുടെ മകനാണ് ജിബിൻ. കഴിഞ്ഞ വർഷം ജൂണിയർ വിഭാഗം ജാവലിൽ ത്രോയിൽ സ്വർണ മെഡൽ നേടിയിരുന്നു.