ഇന്ത്യ എയ്ക്കു ജയം
Wednesday, January 22, 2020 11:27 PM IST
വെല്ലിംഗ്ടണ്‍: ന്യൂസിലൻഡ് എയ്ക്ക് എതിരായ ഏകദിന ക്രിക്കറ്റിൽ ഇന്ത്യ എയ്ക്ക് ജയം. 123 പന്ത് ബാക്കിനിൽക്കേ അഞ്ച് വിക്കറ്റിനാണ് ഇന്ത്യ എ ജയിച്ചത്. സ്കോർ: ന്യൂസിലൻഡ് എ 48.3 ഓവറിൽ 230. ഇന്ത്യ എ 29.3 ഓവറിൽ അഞ്ചിന് 231. ഇന്ത്യ എയ്ക്കുവേണ്ടി മലയാളി താരം സഞ്ജു വി. സാംസണ് 21 പന്തിൽ മൂന്ന് സിക്സും രണ്ട് ഫോറും ഉൾപ്പെടെ 39 റണ്‍സ് എടുത്തു. ഓപ്പണർ പൃഥ്വി ഷാ (35 പന്തിൽ 48) ആണ് ഇന്ത്യൻ നിരയിലെ ടോപ് സ്കോറർ. ഇന്ത്യയുടെ ന്യൂസിലൻഡ് പര്യടനത്തിലേക്ക് വിളി ലഭിച്ചതിന്റെ ആഹ്ലാദം വ്യക്തമാക്കുന്നതായിരുന്നു പൃഥ്വിയുടെയും സഞ്ജുവിന്റെയും ആക്രമണോത്സുക ഇന്നിംഗ്സുകൾ.
സൂര്യകുമാർ യാദവ് (35), ശുഭ്മാൻ ഗിൽ (30) എന്നിവരും തിളങ്ങി. ന്യൂസിലൻഡ് എ ഇന്നിംഗ്സിലെ ടോപ് സ്കോറർ രചിൻ രവീന്ദ്രയാണ് (49).