വോണിന്റെ പരിഹാസം
Wednesday, February 19, 2020 11:49 PM IST
അഹമ്മദാബാദ്: ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ അഹമ്മദാബാദിലെ സർദാർ പട്ടേൽ സ്റ്റേഡിയത്തെ കളിയാക്കി ഇംഗ്ലീഷ് മുൻ താരം മൈക്കൾ വോണ്‍. പഴയ മൊട്ടേര സ്റ്റേഡിയമാണ് നവീകരിച്ച് 1,10,000 പേരെ ഉൾക്കൊള്ളാവുന്ന സർദാർ പട്ടേൽ സ്റ്റേഡിയമായിരിക്കുന്നത്. സ്റ്റേഡിയത്തിന്റെ ആകാശക്കാഴ്ചകൾ ബിസിസിഐ ട്വീറ്റ് ചെയ്തിരുന്നു. ഹെഡിംഗ്ലിയോളം മികച്ചത് എന്നായിരുന്നു ബിസിസിഐയുടെ ട്വീറ്റിന് താഴെ വോണിന്റെ കമന്റ്. ഇംഗ്ലണ്ടിലെ ലീഡ്സിലുള്ള ഹെഡിംഗ്ലി സ്റ്റേഡിയത്തിൽ 21,062 പേരെ മാത്രമേ ഉൾകൊള്ളാൻ സാധിക്കൂ.