സ​ച്ചി​നും ലാ​റ​യും മി​ക​ച്ച ബാ​റ്റ്‌​സ്മാ​ന്മാ​ര്‍: ഷെ​യ്ന്‍ വോ​ണ്‍
Monday, March 30, 2020 11:49 PM IST
സി​ഡ്‌​നി: സ​ച്ചി​ന്‍ തെ​ണ്ടു​ല്‍ക്ക​റും ബ്ര​യാ​ന്‍ ലാ​റ​യു​മാ​ണ് ത​ന്‍റെ കാ​ല​ത്ത് ക​ളി​ച്ച​വ​രി​ല്‍ ഏ​റ്റ​വും മി​ക​ച്ച ബാ​റ്റ്‌​സ്മാ​ന്മാ​രെ​ന്ന് മു​ന്‍ ഓ​സ്‌​ട്രേ​ലി​യ​ന്‍ സ്പി​ന്ന​ര്‍ ഷെ​യ്ന്‍ വോ​ണ്‍. ഇ​ന്‍സ്റ്റ​ഗ്ര​മി​ലൂ​ടെ ആ​രാ​ധ​കരു​മാ​യി സം​വ​ദി​ക്കു​മ്പോ​ഴാ​ണ് സ്പി​ന്‍ ഇ​തി​ഹാ​സം ഇ​വ​രു​ടെ പേ​ര് വെ​ളി​പ്പെ​ടു​ത്തി​യ​ത്. ഇ​വ​ര്‍ക്കു​ശേ​ഷ​മേ മ​റ്റ് ബാ​റ്റ്‌​സ്മാ​ന്മാ​ര്‍ വ​രു​ക​യു​ള്ളൂ​വെ​ന്ന് വോ​ണ്‍ പ​റ​ഞ്ഞു.
ഏ​തു സാ​ഹ​ച​ര്യ​ത്തി​ലും യോ​ജി​ച്ച ബാ​റ്റ്‌​സ്മാ​നാ​ണ് തെ​ണ്ടു​ല്‍ക്ക​റെ​ന്നും ലാ​റ​യാ​ണെ​ങ്കി​ല്‍ വ​ന്‍ സ്‌​കോ​റു​ക​ള്‍ പി​ന്തു​ണ​രു​മ്പോ​ള്‍ ആ​ക്ര​മ​ണ​കാ​രി​യാ​കു​ന്ന ബാ​റ്റ്‌​സ്മാ​നാ​ണെ​ന്നും ഓ​സീ​സ് മു​ന്‍ താ​രം പ​റ​ഞ്ഞു.

ഇ​വ​രി​ല്‍ ആ​രാ​ണ് ഏ​തു സാ​ഹ​ച​ര്യ​ത്തി​ലും മി​ക​ച്ച ബാ​റ്റ്‌​സ്മാ​ന്‍ ആ​രെ​ണെ​ന്നു ചോ​ദി​ച്ചാ​ല്‍ അ​തി​ന് തെ​ണ്ടു​ല്‍ക്ക​റെ​യാ​കും തെ​ര​ഞ്ഞെ​ടു​ക്കു​ക. എ​ന്നാ​ല്‍ അ​വ​സാ​ന ദി​വ​സം 400 റ​ണ്‍സ് പി​ന്തു​ട​രു​മ്പോ​ള്‍ ലാ​റ​യെ തീ​ര്‍ച്ച​യാ​യും തെ​ര​ഞ്ഞെ​ടു​ക്കും വോ​ണ്‍ പ​റ​ഞ്ഞു.


200 ടെ​സ്റ്റി​ല്‍ 53.78 ശ​രാ​ശ​രി​യി​ല്‍ 15,921 റ​ണ്‍സ് നേ​ടി​യി​ട്ടു​ണ്ട്. 463 ഏ​ക​ദി​ന​ങ്ങ​ളി​ല്‍ 44.83 ശ​രാ​ശ​രി​യി​ല്‍ 18,426 റ​ണ്‍സും സ​ച്ചി​ന്‍റെ പേ​രി​ലു​ണ്ട്. ര​ണ്ടു ഫോ​ര്‍മാ​റ്റി​ലു​മാ​യി 100 അ​ന്താ​രാ​ഷ് ട്ര ​സെ​ഞ്ചു​റി​ക​ള്‍ സ​ഹി​തം ഏ​റ്റ​വും കൂ​ടു​ത​ല്‍ റ​ണ്‍സും താ​ര​ത്തി​ന്‍റെ പേ​രി​ലാ​ണ്.

131 ടെ​സ്റ്റു​ക​ളി​ല്‍ 52.88 ശ​രാ​ശ​രി​യി​ല്‍ 11,953 റ​ണ്‍സ് ആ​ണ് ലാ​റ​യു​ടെ പേ​രി​ല്‍. 299 ഏ​ക​ദി​ന​ങ്ങ​ളി​ല്‍ 19 സെ​ഞ്ചു​റി​യും 63 അ​ര്‍ധ സെ​ഞ്ചു​റി​യു​മു​ള്ള വി​ന്‍ഡീ​സ് താ​രം 10,405 റ​ണ്‍സ് നേ​ടി​യി​ട്ടു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.