കോഹ്ലിയെ വട്ടംകറക്കിയ വോണ്‍
Wednesday, May 20, 2020 12:15 AM IST
മുംബൈ: കരിയറിന്റെ ആദ്യ സമയത്ത് തന്നെ വട്ടംകറക്കിയ ബൗളറാണ് ഓസ്ട്രേലിയയുടെ ലെഗ് സ്പിൻ ഇതിഹാസം ഷെയ്ൻ വോണ്‍ എന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലി.
ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രിയുമായി നടത്തിയ ഇൻസ്റ്റഗ്രാം ലൈവിലാണ് കോഹ്ലി തന്നെ വിഡ്ഢിയാക്കിയ ബൗളറെക്കുറിച്ച് വെളിപ്പെടുത്തിയത്. 2009 ഐപിഎലിൽ രാജസ്ഥാൻ റോയൽസിനായി വോണ്‍ കളിക്കുന്പോഴാണ് താൻ ഏറെ വിഷമിച്ചതെന്നും കോഹ്ലി പറഞ്ഞു. എന്നാൽ, 2011ൽ വോണിനെ ഫലപ്രദമായി നേരിടാനായി. ബൗളർക്കെതിരേ ഒന്നും പറയരുതെന്നും അക്കാലത്ത് വോണ്‍ ഉപദേശിച്ചിരുന്നു. എന്നാൽ, താനത് ചെവിക്കൊണ്ടില്ലെന്നും കോഹ്ലി കൂട്ടിച്ചേർത്തു.