ലോകകപ്പ് നേടിയശേഷം മാത്രം വിവാഹമെന്നു റാഷിദ് ഖാൻ, പിന്നാലെ ട്രോൾ മഴ
Monday, July 13, 2020 12:15 AM IST
കാബൂൾ: അഫ്ഗാനിസ്ഥാൻ ഐസിസി ലോകകപ്പ് കിരീടം നേടിയ ശേഷമേ വിവാഹം കഴിക്കൂയെന്ന് അഫ്ഗാൻ താരം റാഷിദ് ഖാൻ. ആസാദി റേഡിയോയ്ക്കു നൽകി അഭിമുഖത്തിലാണ് ഇരുപത്തിയൊന്നുകാരനായ താരം ഈ പ്രസ്താവന നടത്തിയത്. രണ്ട് ഏകദിന ലോകകപ്പിലും നാല് ട്വന്റി-20 ലോകകപ്പിലും അഫ്ഗാൻ മത്സരിച്ചിട്ടുണ്ട്.
ഒരു ലോകകപ്പിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാത്ത രാജ്യമാണ് അഫ്ഗാൻ. സ്പിൻ ബൗളറായി റാഷിദ് 2019 ഇംഗ്ലണ്ട് ലോകകപ്പിൽ ക്യാപ്റ്റനായിരുന്നു. റാഷിദിന്റെ പ്രസ്താവനയ്ക്കു പിന്നാലെ സമൂഹമാധ്യമങ്ങളിൽ ട്രോളുകൾ നിറഞ്ഞു. ബോളിവുഡ് നടൻ സൽമാൻ ഖാന്റെ അവസ്ഥയാണ് റാഷിദിനും സംഭവിക്കുക, വിവാഹത്തിൽനിന്ന് രക്ഷപ്പെടാനുള്ള മാർഗം എന്നിങ്ങനെയായിരുന്നു ട്രോളുകൾ.