‘എന്റെ നാല് കോടി രൂപ പോയി’!
Thursday, September 10, 2020 11:45 PM IST
മൊഹാലി: ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബിസിനസുകാരൻ തന്റെ നാലു കോടി രൂപ തട്ടിയെടുത്തെന്ന പരാതിയുമായി ഇന്ത്യൻ മുൻ താരം ഹർഭജൻ സിംഗ്. ജി. മഹേഷ് എന്നു പേരുള്ള ബിസിനസുകാരന് 2015ൽ നാലു കോടി രൂപ നൽകിയതായാണു ഹർഭജൻ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. പണം തിരികെ ചോദിച്ചിട്ട് ഇതുവരെ ലഭിച്ചിട്ടില്ലെന്നും ഹർഭജൻ പരാതിയിൽ സൂചിപ്പിച്ചു.
ഹർഭജൻ പോലീസിൽ പരാതി നൽകിയതിനു പിന്നാലെ മഹേഷ് മദ്രാസ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. തന്റെ സ്വത്ത് പണയംവച്ചാണു ഹർഭജനിൽനിന്നു പണം കടമെടുത്തതെന്നും ഇതിന്റെ പവർ ഓഫ് അറ്റോർണി ഹർഭജന്റെ പേരിലാണെന്നും മഹേഷ് ജാമ്യാപേക്ഷയിൽ പറയുന്നു.