മാക്സ്വെൽഡണ്
Thursday, September 17, 2020 11:30 PM IST
മാഞ്ചസ്റ്റർ: അത്യുജ്വല പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ രണ്ട് പന്ത് ബാക്കിനിൽക്കേ മൂന്ന് വിക്കറ്റിനു കീഴടക്കി ഓസ്ട്രേലിയ മൂന്നു മത്സര പരന്പര 2-1നു സ്വന്തമാക്കി.
തോൽവിയുടെ വക്കിൽനിന്ന് ഓസ്ട്രേലിയയെ കൈപിടിച്ചുയർത്തിയത് ഗ്ലെൻ മാക്സ്വെല്ലും (90 പന്തിൽ 108), അലക്സ് കെറിയുമായിരുന്നു (114 പന്തിൽ 106). 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 302 റണ്‍സ് നേടിയ ഇംഗ്ലണ്ടിനെതിരേ 16.5 ഓവറിൽ അഞ്ചിന് 73 എന്ന നിലയിൽ ഓസ്ട്രേലിയ കൂപ്പുകുത്തി. തുടർന്നായിരുന്നു മാക്സ്വെൽ - കെറി കൂട്ടുകെട്ട്. ആറാം വിക്കറ്റിൽ ഇരുവരും ചേർന്ന് 212 റണ്‍സ് നേടി.
ജോണി ബെയർസ്റ്റൊ (112), സാം ബില്ലിംഗ്സ് (57), ക്രിസ് വോക്സ് (53 നോട്ടൗട്ട്) എന്നിവരുടെ പ്രകടനത്തിലൂടെയാണ് ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് 302 റണ്‍സ് നേടിയത്. മത്സരത്തിലെ താരവും പരന്പരയിലെ താരവും മാക്സ്വെലാണ്.