തല @ 200
Tuesday, October 20, 2020 12:39 AM IST
ഐപിഎൽ ട്വന്റി20 ക്രിക്കറ്റ് ചരിത്രത്തിൽ 200 മത്സരങ്ങൾ കളിക്കുന്ന ആദ്യ താരമെന്ന റിക്കാർഡ് ചെന്നൈ സൂപ്പർ കിംഗ്സ് നായകൻ എം.എസ്. ധോണിക്ക്. ഇന്നലെ രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിലൂടെയാണ് ധോണി ഐപിഎലിൽ 200 മത്സരങ്ങൾ എന്ന നാഴികക്കല്ലിൽ എത്തിയത്.
ഐപിഎലിൽ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ താരവുമാണ്. സിഎസ്കെയ്ക്കുപിന്നാലെ റൈസിംഗ് പൂന സൂപ്പർജയന്റ്സിനായും ധോണി കളിച്ചിട്ടുണ്ട്. സിഎസ്കെയ്ക്കായി ഇറങ്ങിയ എല്ലാ മത്സരത്തിലും ധോണിയായിരുന്നു നായകൻ. 2016, 2017 സീസണുകളിൽ സിഎസ്കെയ്ക്കു വിലക്ക് നേരിട്ടപ്പോഴാണ് സൂപ്പർജയന്റിലെത്തിയത്. 2016ൽ ധോണിയായിരുന്നു സൂപ്പർജയന്റിന്റെ നായകൻ. 2017ൽ സ്റ്റീവ് സ്മിത്ത് തൽസ്ഥാനത്ത് എത്തി.
197 ഐപിഎൽ മത്സരങ്ങളുമായി മുംബൈ ഇന്ത്യൻസിന്റെ രോഹിത് ശർമയാണ് ധോണിക്കു പിന്നിൽ രണ്ടാമത്.