ബ്ലാസ്റ്റേഴ്സ് ഫാൻ ബാനര്‍ മത്സരം
Friday, October 23, 2020 11:36 PM IST
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിന്റെ ഏഴാം സീസണില്‍, ക്ലബ്ബിന്റെ ആരാധകവൃന്ദത്തിന് അവരുടെ സന്ദേശങ്ങള്‍ അറിയിക്കാനും താരങ്ങള്‍ക്ക് പിന്തുണ പ്രകടിപ്പിക്കാനും അവസരമൊരുക്കി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഔദ്യോഗിക ഇന്‍ സ്റ്റേഡിയം ഫാന്‍ ബാനര്‍ മത്സരം പ്രഖ്യാപിച്ചു.
ലോകമെമ്പാടുമുള്ള ക്ലബ് ആരാധകരിലേക്ക് എത്തിച്ചേരാനാണ് ഔദ്യോഗിക കെബിഎഫ്സി സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ വഴി ഓണ്‍ലൈനിലൂടെയുള്ള മത്സരം ഉദ്ദേശിക്കുന്നത്.
വിശദാംശങ്ങള്‍ക്ക് ബ്ലാസ്റ്റേഴ്സിന്റെ വെബ്സൈറ്റായ www.keralablastersfc.in സന്ദർശിക്കുക.