നാലാം പോരിനു ബ്രസീൽ, അർജന്റീന
Monday, November 16, 2020 11:54 PM IST
മൊണ്ടേവീഡിയോ (ഉറുഗ്വെ): ഖത്തർ ലോകകപ്പ് ലാറ്റിനമേരിക്കൻ യോഗ്യതാ റൗണ്ടിലെ നാലാം റൗണ്ട് പോരാട്ടത്തിന് ഇന്ത്യൻ സമയം നാളെ പുലർച്ചെ പന്തുരുളും. ലാറ്റിനമേരിക്കൻ വന്പന്മാരായ ബ്രസീൽ, അർജന്റീന, ഉറുഗ്വെ, കൊളംബിയ ടീമുകൾ കളത്തിലുണ്ട്.
ഉറുഗ്വെയും ബ്രസീലും തമ്മിൽ നാളെ പുലർച്ചെ 4.30നാണ് പോരാട്ടം. പെറു x അർജന്റീന മത്സരത്തിന് 6.00ന് കിക്കോഫ്. ബ്രസീലിനും അർജന്റീനയ്ക്കും എവേ പോരാട്ടമാണ്.