രണ്ടാമത്തെ ഡോക്ടറുടെ ഓഫീസിലും റെയ്ഡ്
Wednesday, December 2, 2020 11:55 PM IST
ബുവാനോസ് ആരീസ്: ഫുട്ബോൾ ഇതിഹാസം ഡിയേഗോ മാറഡോണയുടെ മരണത്തിൽ മെഡിക്കൽ നെഗ്ലിജൻസ് നടന്നിട്ടുണ്ടെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് റെയ്ഡ് തുടരുന്നു.
മാറഡോണയുടെ സൈക്യാട്രിസ്റ്റായിരുന്ന വാഡിം മിസ്ഷാൻഷുകിന്റെ ഓഫീസിലും വീട്ടിലും ഒരേ സമയം പോലീസ് റെയ്ഡ് നടത്തി. അറ്റോർണി ജനറലിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. തലച്ചോറിലെ ശസ്ത്രക്രിയ നടത്തിയ ഡോക്ടർ ലിയോപോൾഡ് ലൂക്കെയുടെ ഓഫീസിൽ കഴിഞ്ഞ ദിവസം പോലീസ് റെയ്ഡ് നടത്തിയിരുന്നു.