പിസിബിക്കെതിരേ മാലിക്ക്
Saturday, May 15, 2021 11:15 PM IST
കറാച്ചി: പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെതിരേ (പിസിബി) രൂക്ഷ വിമർശനവുമായി മുതിർന്ന താരം ഷൊയ്ബ് മാലിക്ക്. പാക്കിസ്ഥാൻ ടീമിൽ താരങ്ങളെ ഉൾപ്പെടുത്തുന്നത് പ്രകടനത്തിന്റെ അടിസ്ഥാനത്തിലല്ലെന്ന ആരോപണം മാലിക് ഉന്നയിച്ചു. പിസിബിയുമായി ബന്ധമുള്ളവർക്ക് ടീമിൽ ഇടം ലഭിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം ആരോപിച്ചു.
സിംബാബ്വെ പര്യടത്തിൽ ബാബർ അസം ആവശ്യപ്പെട്ട താരങ്ങളെ ടീമിൽ ഉൾപ്പെടുത്താത്തത് വിവാദമായിരുന്നു. അതിനു പിന്നാലെയാണ് മാലിക്കിന്റെ ഈ വെളിപ്പെടുത്തൽ എന്നതാണ് ശ്രദ്ധേയം.