ഇന്ത്യക്കു സമനില
Wednesday, June 16, 2021 12:50 AM IST
ദോഹ: 2022 ഫിഫ ലോകകപ്പ്, 2023 ഏഷ്യന്‍ കപ്പ് യോഗ്യതയില്‍ ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ഇന്ത്യക്കു സമനില. ഗ്രൂപ്പ് ഇയില്‍ ഇന്ത്യയും അഫ്ഗാനിസ്ഥാനും ഓരോ ഗോളടിച്ച് സമനിലയില്‍ പരിഞ്ഞു. സമനിലയോടെ ഇന്ത്യ ഏഷ്യന്‍ കപ്പിനുള്ള മൂന്നാം റൗണ്ടില്‍ കടന്നു. ലോകകപ്പ് യോഗ്യതയില്‍നിന്ന് നേരത്തെ തന്നെ പുറത്തായി ഇന്ത്യ ഏഴു പോയിന്റുമായാണ് ഏഷ്യന്‍ കപ്പ് മൂന്നാം റൗണ്ടിലേക്കു നേരിട്ടു യോഗ്യത നേടിയത്.
75-ാം മിനിറ്റില്‍ ഒവായിസ് അസിസിയുടെ സെല്‍ഫ് ഗോളില്‍ ഇന്ത്യ മുന്നിലെത്തി. എന്നാല്‍ 82-ാം മിനിറ്റില്‍ ഹൊസൈന്‍ സമാനി അഫ്ഗാനു സമനില നല്കി.