സ​ന്ദീ​പ് വാ​ര്യ​ർ അ​ര​ങ്ങേ​റി
സ​ന്ദീ​പ് വാ​ര്യ​ർ അ​ര​ങ്ങേ​റി
Friday, July 30, 2021 1:13 AM IST
കൊ​ളം​ബോ: മ​ല​യാ​ളി പേ​സ​ർ സ​ന്ദീ​പ് വാ​ര്യ​ർ അ​ന്താ​രാഷ്‌ട്ര ​ക്രി​ക്ക​റ്റി​ൽ ഇ​ന്ത്യ​ക്കാ​യി അ​ര​ങ്ങേ​റി. ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ മൂ​ന്നാം ട്വ​ന്‍റി-20​ലാ​ണ് സ​ന്ദീ​പി​ന്‍റെ അ​ര​ങ്ങേ​റ്റം. സ​ന്ദീ​പി​ന്‍റെ അ​ര​ങ്ങേ​റ്റ മ​ത്സ​ര​ത്തി​ൽ ശ്രീ​ല​ങ്ക​ൻ ബൗ​ള​ർ​മാ​ർ ഇ​ന്ത്യ​യെ എറിഞ്ഞിട്ടു.

നി​ശ്ചി​ത 20 ഓ​വ​റി​ൽ ഇ​ന്ത്യ​ക്ക് എ​ട്ടു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 81 റ​ണ്‍​സ് എ​ടു​ക്കാ​നേ സാ​ധി​ച്ചു​ള്ളൂ. പു​റ​ത്താ​കാ​തെ 28 പ​ന്തി​ൽ 23 റ​ണ്‍​സെ​ടു​ത്ത കു​ൽ​ദീ​പ് യാ​ദ​വാ​ണ് ഇ​ന്ത്യ​യു​ടെ ടോ​പ് സ്കോ​റ​ർ. ഋ​തു​രാ​ജ് ഗെ​യ്ക് വാ​ദും (14) ഭു​വ​നേ​ശ്വ​ർ കു​മാ​റും (16) മാ​ത്ര​മാ​ണ് ര​ണ്ട​ക്കം ക​ണ്ട​ത്. മ​ല​യാ​ളി താ​രം ദേ​വ്ദ​ത്ത് പ​ടി​ക്ക​ൽ ഒ​ന്പ​ത് റ​ണ്‍​സെ​ടു​ത്ത​പ്പോ​ൾ സ​ഞ്ജു സാം​സ​ണ്‍ പൂ​ജ്യ​ത്തി​ന് പു​റ​ത്താ​യി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.