പ​​ഞ്ചാ​​ബിന് 5 റൺസ് ജയം
പ​​ഞ്ചാ​​ബിന് 5 റൺസ് ജയം
Sunday, September 26, 2021 12:33 AM IST
ഷാ​ർ​ജ: ഐ​പി​എ​ല്ലി​ലെ പോ​യി​ന്‍റ് ടേ​ബി​ളി​ൽ പി​ന്നി​ലു​ള്ള പ​ഞ്ചാ​ബ് കിം​ഗ്സും സ​ണ്‍​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദും ത​മ്മി​ലു​ള്ള പോ​രാ​ട്ട​ത്തി​ൽ ജ​യം പ​ഞ്ചാ​ബി​ന്. ഹൈ​ദ​രാ​ബാ​ദ് പേ​സ​ർ ജേ​സ​ണ്‍ ഹോ​ൾ​ഡ​ർ നാ​ല് ഓ​വ​റി​ൽ 19 റ​ണ്‍​സ് വ​ഴ​ങ്ങി മൂ​ന്ന് വി​ക്ക​റ്റ് ഹോ​ൾ​ഡ​ർ സ്വ​ന്ത​മാ​ക്കി​യ​പ്പോ​ൾ പ​ഞ്ചാ​ബി​ന്‍റെ ഇ​ന്നിം​ഗ്സ് 20 ഓ​വ​റി​ൽ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 125ൽ ​അ​വ​സാ​നി​ച്ചു.


എ​ന്നാ​ൽ, നാ​ല് ഓ​വ​റി​ൽ 24 റ​ൺ​സ് വ​ഴ​ങ്ങി മൂ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തി​യ ര​വി ബി​ഷ്നോ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​ബ് ന​ട​ത്തി​യ ബൗ​ളിം​ഗ് ആ​ക്ര​മ​ണ​ത്തി​ൽ ഹൈ​ദ​രാ​ബാ​ദ് ക​ട​പു​ഴ​കി. 20 ഓ​വ​റി​ൽ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 120 റ​ൺ​സ് എ​ടു​ക്കാ​നേ സ​ൺ​റൈ​സേ​ഴ്സി​നു സാ​ധി​ച്ചു​ള്ളൂ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.