ഷെയ്ൻ വോണിനു ബൈക്കപകടത്തിൽ പരിക്ക്
Tuesday, November 30, 2021 1:40 AM IST
മെൽബണ്‍: ഓസ്ട്രേലിയൻ സ്പിൻ ഇതിഹാസം ഷെയ്ൻ വോണിനു ബൈക്കപകടത്തിൽ പരിക്ക്. മകൻ ജാക്സണുമായി യാത്രചെയ്യവേയിരുന്നു അപകടം. ബൈക്കിൽനിന്നു വീണു 15 മീറ്റർ തെറിച്ചുപോയെങ്കിലും വോണിനു കാര്യമായ പരിക്കേറ്റില്ല.
കാലിനോ നട്ടെല്ലിനോ പൊട്ടലുണ്ടായതായി താരത്തിനു സംശയമുണ്ടായിരുന്നു. എന്നാൽ പരിശോധനകളിൽ കുഴപ്പമൊന്നുമില്ലെന്നു വ്യക്തമായി. എന്നാലും ശരീരത്തിൽ പലയിടത്തും വേദനയുണ്ടെന്നു വോണ്‍ പറഞ്ഞു.
52കാരനായ വോണ്‍ വൈകാതെ തന്നെ കമന്ററി ജോലികളിൽ തിരികെയെത്തുമെന്നാണു പ്രതീക്ഷിക്കുന്നത്. ആഷസ് പരന്പരയ്ക്കുള്ള ഫോക്സ് കമന്ററി ടീമിൽ വോണുമുണ്ട്.