സമനില തെറ്റാതെ...
Sunday, January 22, 2023 2:19 AM IST
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ കരുത്തരായ ലിവർപൂളും ചെൽസിയും തമ്മിലുള്ള മത്സരം ഗോൾരഹിത സമനിലയിൽ കലാശിച്ചു. ലിവർപൂളിന്റെ തട്ടകമായ ആൻഫീൽഡിലായിരുന്നു മത്സരം. വിവിധ ചാന്പ്യൻഷിപ്പുകളിലായി ചെൽസിയും ലിവർപൂളും ഗോൾരഹിത സമനിലയിൽ പിരിയുന്ന തുടർച്ചയായ മൂന്നാം മത്സരമാണിത്. 29 പോയിന്റ് വീതമാണ് ഇരുടീമിനും. ലിവർപൂൾ എട്ടാമതും ചെൽസി 10-ാം സ്ഥാനത്തുമാണ്.
47 പോയിന്റുള്ള ആഴ്സണലാണ് ലീഗിന്റെ തലപ്പത്ത്. മാഞ്ചസ്റ്റർ സിറ്റി (42), മാഞ്ചസ്റ്റർ യുണൈറ്റഡ് (39), ന്യൂകാസിൽ യുണൈറ്റഡ് (38) എന്നീ ടീമുകളാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ.