ജസ്പ്രീത് ബുംറയുടെ സ്ഥാനം സംബന്ധിച്ചു വിമർശനം
Wednesday, March 29, 2023 12:43 AM IST
മുംബൈ: ബിസിസിഐയുടെ വാർഷിക കരാർ പട്ടികയിലെ ജസ്പ്രീത് ബുംറയുടെ സ്ഥാനം സംബന്ധിച്ചു വിമർശനം.
ഏഴു കോടി രൂപ വാർഷിക പ്രതിഫലമുള്ള എ പ്ലസ് കരാറിൽ വിരാട് കോഹ്ലി, രോഹിത് ശർമ, രവീന്ദ്ര ജഡേജ എന്നിവർക്കൊപ്പമാണ് ജസ്പ്രീത് ബുംറയുടെ സ്ഥാനം.
2022 സെപ്റ്റംബറിൽ അവസാനമായി കളിച്ച ബുംറയെ എന്തടിസ്ഥാനത്തിലാണ് എ പ്ലസ് ഗ്രേഡിൽ നിലനിർത്തിയതെന്നാണു വിമർശകരുടെ ചോദ്യം.