11, 12 റൗണ്ടുകളിൽ കൊറിയൻ ടീം തിരിച്ചടിച്ചുവെങ്കിലും നിർണായകമായ 13-ാം റൗണ്ടിൽ മനു 9.4 പോയിന്റ് നേടിയപ്പോൾ സരബ്ജോത് 10.2 പോയിന്റിൽ ഷോട്ട് പായിച്ച് 19.6 പോയിന്റ് എന്ന കൂറ്റൻ ലീഡ് ഇന്ത്യക്കു സമ്മാനിക്കുകയായിരുന്നു. കൊറിയയ്ക്ക് 18.5 പോയിന്റ് മാത്രമേ ഈ റൗണ്ടിൽ നേടാനായുള്ളൂ.
റിക്കാര്‍ഡുകള്‍ നിരവധി ☛ ഒളിമ്പിക് മെഡല്‍ നേടിയ ആദ്യ ഇന്ത്യന്‍ വനിതാ ഷൂട്ടര്‍
☛ എയര്‍ പിസ്റ്റൾ വിഭാഗത്തില്‍ മെഡല്‍നേടുന്ന ആദ്യ ഇന്ത്യക്കാരി
☛ ഒറ്റ ഒളിമ്പിക്സില്‍ രണ്ട് മെഡലുകള്‍ നേടിയ ആദ്യ ഇന്ത്യന്‍താരം
☛ രണ്ട് ഒളിമ്പിക് മെഡലുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ ഷൂട്ടര്‍
സരബ്ജോതിന്റെ വരവ് ഹരിയാനയിലെ അന്പാലയിൽ ധീൻ എന്ന ഗ്രാമത്തിലെ കർഷകനായ ജതീന്ദർ സിംഗിന്റെയും വീട്ടമ്മയായ ഹർദീപ് കൗറിന്റെയും മകനാണ് സരബ്ജോത്.
ചെറിയ പ്രായത്തിൽത്തന്നെ ഫുട്ബോളിൽ കന്പമുണ്ടായിരുന്ന സരബ്ജോത് 13-ാം വയസിലാണ് ഷൂട്ടിംഗിലേക്കു തന്റെ ശ്രദ്ധ തിരിക്കുന്നത്.
ഫുട്ബോൾ ക്യാന്പിനിടെ ഒരു താത്കാലിക റേഞ്ചിൽ കുറച്ച് കുട്ടികൾ എയർ ഗൺ ഉപയോഗിക്കുന്നതു ശ്രദ്ധയിൽപ്പെട്ടതാണു വഴിത്തിരിവായത്.
വലിയ ചെലവുള്ള കായികയിനമായതിനാൽ കുടുംബാംഗങ്ങൾ ആദ്യം എതിർത്തുവെങ്കിലും പിന്നീട് സരബ്ജിത്തിന്റെ ആഗ്രഹത്തിനൊപ്പം നിൽക്കുകയായിരുന്നു.
പിന്നാലെ മുടങ്ങാതെ പരിശീലനത്തിലേക്ക് കടന്ന സരബ്ജോത് 2019ലെ ജൂണിയർ ലോക ചാന്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടി വരവറിയിച്ചു.