അത്ലറ്റിക്സിൽ പുരുഷ ഡെക്കാത്തലണ്‍, ഹാമർത്രോ, വനിതാ ഹൈജംപ്, ട്രിപ്പിൾജംപ്, ഡിസ്കസ്ത്രോ, പുരുഷ 1500 മീറ്റർ, വനിതാ 500 മീറ്റർ, മിക്സഡ് 4 x 400 റിലേ, വനിതാ 800 മീറ്റർ, പുരുഷ ഷോട്ട്പുട്ട് പോരാട്ടങ്ങളും ഇന്നു നടക്കും.
അങ്കിത, പരുൾ, തജീന്ദർ അത്ലറ്റിക്സിൽ മൂന്ന് ഇന്ത്യൻ താരങ്ങൾ ഇന്നു കളത്തിലുണ്ട്. വനിതാ 5000 മീറ്റർ ഹീറ്റ്സിൽ ഇന്ത്യയുടെ അങ്കിത ധ്യാനി, പരുൾ ചൗധരി എന്നിവർ ഇറങ്ങും. ഇന്ത്യൻ സമയം രാത്രി 9.40നാണ് 5000 മീറ്റർ ഹീറ്റ്സ് ആരംഭിക്കുക. പുരുഷ വിഭാഗം ഷോട്ട്പുട്ടിൽ തജീന്ദർപാൽ സിംഗ് തോർ ഫീൽഡിലുണ്ട്. ഇന്ത്യൻ സമയം രാത്രി 11.40നാണ് പുരുഷ ഷോട്ട്പുട്ട് പോരാട്ടം.