രണ്ടു ഗ്രൂപ്പിൽനിന്നുമായി ആദ്യ 12 സ്ഥാനക്കാരാണ് ഫൈനലിലേക്കു യോഗ്യത നേടിയത്. അതിൽ 84 മീറ്റർ എന്ന യോഗ്യതാ മാർക്ക് ഒന്പതുപേർ മാത്രമേ ക്ലിയർ ചെയ്തുള്ളൂ. ഇന്ത്യൻ സമയം നാളെ രാത്രി 11.55നാണ് ഫൈനൽ.
മികച്ച ദൂരം ടോക്കിയോ ഒളിന്പിക്സിൽ സ്വർണം നേടിയതിനേക്കാൾ മികച്ച ദൂരമാണ് ഇന്നലെ നീരജ് ചോപ്ര കുറിച്ചത്. ടോക്കിയോയിൽ നീരജിന് സ്വർണമെഡൽ സമ്മാനിച്ചദൂരം 87.58 മീറ്ററായിരുന്നു. ജർമനിയുടെ ലോക ചാന്പ്യൻ ജൂലിയൻ വെബറാണ് (87.76) നാളെ നടക്കുന്ന ഫൈനലിൽ നീരജിന്റെ ശക്തനായ എതിരാളി.
യോഗ്യതാ റൗണ്ടിൽ 88.63 മീറ്റർ ദൂരം കണ്ടെത്തിയ ഗ്രനാഡയുടെ ആൻഡേഴ്സൻ പീറ്റേഴ്സ്, 86.59 മീറ്റർ കുറിച്ച പാക്കിസ്ഥാന്റെ നദീം അർഷാദ് എന്നിവരും ഫൈനലിൽ നീരജിനു വെല്ലുവിളി സൃഷ്ടിക്കും.