പഹൽഗാം: ഐപിഎല്ലിൽ ദുഃഖാചരണം
Thursday, April 24, 2025 12:41 AM IST
ഹൈദരാബാദ്: പഹൽഗാം ഭീകരാക്രമണത്തിൽ ജീവൻ നഷ്ടമായവർക്ക് ആദരം അർപ്പിച്ച് ബിസിസിഐ.
ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ ഇന്നലെ നടന്ന സണ്റൈഴ്സ് ഹൈദരാബാദ് x മുംബൈ ഇന്ത്യൻസ് മത്സരത്തിൽ ഇരു ടീമിലെയും താരങ്ങളും അന്പയർമാരും ഒഫീഷൽസും കറുത്ത ആംബാൻഡ് അണിഞ്ഞു.
ഒരു മിനിറ്റ് മൗനം ആചരിച്ചശേഷമാണ് മത്സരം ആരംഭിച്ചത്. ചിയർലീഡേഴ്സ്, കരിമരുന്ന് പ്രയോഗം തുടങ്ങിയവയും ഇന്നലെ ഒഴിവാക്കി.