ന​ടി​മാ​ര്‍​ക്കെ​തി​രാ​യ അ​തി​ക്ര​മം: ര​ണ്ട് പേ​ര്‍​ക്കെ​തി​രെ ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​രം കേ​സ്
ന​ടി​മാ​ര്‍​ക്കെ​തി​രാ​യ അ​തി​ക്ര​മം: ര​ണ്ട് പേ​ര്‍​ക്കെ​തി​രെ ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​രം കേ​സ്
Thursday, September 29, 2022 12:28 PM IST
കോ​ഴി​ക്കോ​ട്: സി​നി​മാ പ്ര​മോ​ഷ​ൻ ച​ട​ങ്ങി​നെ​ത്തി​യ യു​വ​ന​ടി​മാ​ർ​ക്ക് നേ​രെ​യു​ണ്ടാ​യ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ൽ ക​ണ്ടാ​ല​റി​യാ​വു​ന്ന ര​ണ്ടു പേ​ർ​ക്കെ​തി​രെ ജാ​മ്യ​മി​ല്ലാ വ​കു​പ്പു​ക​ൾ ചു​മ​ത്തി പോ​ലീ​സ് കേ​സെ​ടു​ത്തു. ര​ണ്ട് ന​ടി​മാ​രു​ടെ​യും വി​ശ​ദ​മാ​യ മൊ​ഴി​രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷ​മാ​ണ് കേ​സ് എ​ടു​ത്ത​ത്.

സം​ഭ​വ സ​മ​യ​ത്ത് ചി​ത്രീ​ക​രി​ച്ച മു​ഴു​വ​ൻ ദൃ​ശ്യ​ങ്ങ​ളും ഹാ​ജ​രാ​ക്കാ​ൻ സം​ഘാ​ട​ക​രോ​ട് പോ​ലീ​സ് നി​ർ​ദേ​ശി​ച്ചു. സി​നി​മ​യു​ടെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്ന് വ​നി​താ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​രു​വ​രി​ൽ നി​ന്നും വി​ശ​ദ​മാ​യ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി.

അ​തി​ക്ര​മം ന​ട​ത്തി​യ​വ​രെ ക​ണ്ടാ​ൽ തി​രി​ച്ച​റി​യു​മെ​ന്ന് ഇ​രു​വ​രും മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്. ഒ​രു പ​രി​പാ​ടി​ക്കി​ടെ സം​ഭ​വി​ച്ച​താ​ണെ​ങ്കി​ലും വ്യ​ത്യ​സ്ത സം​ഭ​വ​ങ്ങ​ളാ​യ​തി​നാ​ലാ​ണ് വെ​വ്വേ​റെ കേ​സെ​ടു​ത്ത​ത്.

സം​ഭ​വം ന​ട​ന്ന മാ​ളി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ട​ങ്ങി​യ ഹാ​ർ​ഡ് ഡി​സ്ക് അ​ന്വേ​ഷ​ണ സം​ഘം ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​യ്ക്കാ​യി ക​സ്റ്റ​ഡി​യി​ലെ​ടു​ക്കും. മാ​ൾ അ​ധി​കൃ​ത​രി​ൽ നി​ന്ന് വി​വ​ര​ങ്ങ​ൾ ചോ​ദി​ച്ച​റി​ഞ്ഞു. തു​ട​ർ​ന്ന് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും പ​രി​ശോ​ധി​ച്ചു.

വി​ദൂ​ര ദൃ​ശ്യ​ങ്ങ​ളാ​യ​തി​നാ​ൽ കൂ​ടു​ത​ൽ സാ​ങ്കേ​തി​ക സൗ​ക​ര്യ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ വി​ശ​ക​ല​നം ചെ​യ്യേ​ണ്ട​തു​ണ്ട്. അ​തി​ക്ര​മ​ത്തി​നെ​തി​രെ ഒ​രു ന​ടി പ്ര​തി​ക​രി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളും പ​രി​ശോ​ധി​ച്ചു. ഇ​തി​ലു​ള്ള​യാ​ൾ കോ​ഴി​ക്കോ​ട്ടു​കാ​ര​നെ​ന്നാ​ണ് വി​വ​രം. ഇ​യാ​ൾ ത​ന്നെ​യാ​ണോ അ​തി​ക്ര​മം ന​ട​ത്തി​യ​തെ​ന്ന് ഇ​പ്പോ​ൾ ഉ​റ​പ്പി​ച്ചു പ​റ​യാ​നാ​വി​ല്ലെ​ന്നാ​ണ് വി​വ​രം.

അ​തേ​സ​മ​യം, സം​ഭ​വ​ത്തി​ല്‍ വ​നി​താ ക​മ്മീ​ഷ​ന്‍ ഉ​ള്‍​പ്പെ​ടെ കേ​സ് എ​ടു​ത്ത​തോ​ടെ അ​ന്വേ​ഷ​ണം കൂ​ടു​ത​ല്‍ ഊ​ര്‍​ജി​ത​മാ​ക്കാ​നാ​ണ് തീ​രു​മാ​നം. സ​മീ​പ​കാ​ല​ത്താ​യി ഇ​ത്ത​രം സം​ഭ​വ​ങ്ങ​ള്‍ ഏ​റി​വ​രു​ന്ന​തും പോ​ലീ​സി​നെ കു​ഴ​ക്കു​ന്നു​ണ്ട്.

ഇ​ത്ര​യും വ​ലി​യ പ​രി​പാ​ടി​ക​ള്‍ ന​ട​ക്കു​മ്പോ​ള്‍ പോ​ലും മാ​ള്‍ അ​ധി​കൃ​ത​ര്‍ കാ​ര്യ​മാ​യ സു​ര​ക്ഷ ന​ല്‍​കു​ക​യോ പോ​ലീ​സി​നോ​ട് ആ​വ​ശ്യ​പ്പെ​ടു​ക​യോ ചെ​യ്തി​ട്ടി​ല്ലെ​ന്നാ​ണ് വ​മ​ര്‍​ശ​ന​മു​യ​രു​ന്ന​ത്. മു​ന്‍​പ് വ​ൻ ജ​ന​കൂ​ട്ട​ത്തെ ക​ണ്ട് യു​വ ന​ട​ന്‍ മാ​ളി​ലെ പ​രി​പാ​ടി ഉ​പേ​ക്ഷി​ച്ച് പോ​യ സം​ഭ​വ​വും ഉ​ണ്ടാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<