'ഇ​ന്ത്യ​യു​ടെ നി​ല​നി​ല്‍​പ്പി​ന്‍റെ അ​ടി​സ്ഥാ​നം ഫെ​ഡ​റ​ലി​സം'; മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍
'ഇ​ന്ത്യ​യു​ടെ നി​ല​നി​ല്‍​പ്പി​ന്‍റെ അ​ടി​സ്ഥാ​നം ഫെ​ഡ​റ​ലി​സം';  മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍
Monday, August 15, 2022 12:21 PM IST
തി​രു​വ​ന​ന്ത​പു​രം: ഇ​ന്ത്യ​യു​ടെ നി​ല​നി​ല്‍​പ്പി​ന്‍റെ അ​ടി​സ്ഥാ​ന ഘ​ട​ക​മാ​ണ് ഫെ​ഡ​റ​ലി​സ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ഫെ​ഡ​റ​ലി​സ​വും മ​ത​നി​ര​പേ​ക്ഷ​ത​യും സ്വാ​ത​ന്ത്ര്യ സ​മ​ര പോ​രാ​ളി​ക​ളു​ടെ ല​ക്ഷ്യ​മാ​യി​രു​ന്നു എ​ന്നും ഫെ​ഡ​റ​ല്‍ ത​ത്വ​ങ്ങ​ള്‍ രാ​ജ്യ​ത്ത് പു​ല​ര​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

കേ​ന്ദ്ര​വും സം​സ്ഥാ​ന​ങ്ങ​ളും പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ട​ങ്ങ​ളും ത​മ്മി​ലു​ള്ള ശ​ക്ത​മാ​യ ബ​ന്ധ​മാ​ണ് ഫെ​ഡ​റ​ലി​സ​ത്തി​ന്‍റെ ക​രു​ത്ത്. എ​ല്ലാ കാ​ര്യ​ങ്ങ​ളി​ലും അ​ത്ത​ര​മൊ​രു നി​ല​പാ​ട് സ്വീ​ക​രി​ച്ച് മു​ന്നോ​ട്ടു പോ​വു​ക​യെ​ന്ന​ത് പ്ര​ധാ​ന​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ല്‍ സ്‌​റ്റേ​ഡി​യ​ത്തി​ല്‍ ദേ​ശീ​യ പ​താ​ക ഉ​യ​ര്‍​ത്തി​യ ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ്വാ​ത​ന്ത്ര്യ​ത്തി​നാ​യി ജീ​വ​ന്‍ ബ​ലി​യ​ര്‍​പ്പി​ച്ച​വ​രെ മു​ഖ്യ​മ​ന്ത്രി ച​ട​ങ്ങി​ല്‍ അ​നു​സ്മ​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.