ക​ല്ല​ട ബ​സി​ലെ ജീ​വ​ന​ക്കാ​രു​ടെ ജാ​മ്യം റ​ദ്ദാ​ക്കാ​നാ​കി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി
Wednesday, May 22, 2019 12:43 PM IST
കൊ​ച്ചി: ക​ല്ല​ട ബ​സി​ലെ ജീ​വ​ന​ക്കാ​ർ യാ​ത്ര​ക്കാ​ര​നെ മ​ർ​ദി​ച്ചെ​ന്ന കേ​സി​ൽ പ്ര​തി​ക​ളു​ടെ ജാ​മ്യം റ​ദ്ദാ​ക്കാ​നാ​കി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി. മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ് പ്ര​തി​ക​ൾ​ക്ക് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. ഇ​തി​നെ​തി​രെ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

ഒ​ന്നു മു​ത​ൽ ഏ​ഴു വ​രെ​യു​ള്ള പ്ര​തി​ക​ൾ​ക്ക് ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. പ്ര​തി​ക​ളാ​യ ജ​യേ​ഷ്, എം.ജെ. ജി​തി​ൻ, രാ​ജേ​ഷ്, അ​ൻ​വ​റു​ദ്ദീ​ൻ, ഗി​രി​ലാ​ൽ അ​പ്പു​ക്കു​ട്ട​ൻ, ആ​ർ. വി​ഷ്ണു​രാ​ജ്, ഡി. ​കു​മാ​ർ എ​ന്നി​വ​ർ​ക്കാണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

അ​ന്വേ​ഷ​ണം പ്രാ​ഥ​മി​ക ഘ​ട്ട​ത്തി​ലാ​ണെ​ന്നും പ്ര​തി​ക​ൾ പു​റ​ത്തി​റ​ങ്ങി​യാ​ൽ സാ​ക്ഷി​ക​ളെ സ്വാ​ധീ​നി​ക്കാ​നും ഭീ​ഷ​ണി​പ്പെ​ടു​ത്താ​നും സാ​ധ്യ​ത​യു​ണ്ടെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ കോ​ട​തി​യെ സ​മീ​പി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.