മാ​ങ്കു​ള​ത്ത് വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സി​പി​ഐ നേ​താ​വി​ന്‍റെ വ​ധ​ഭീ​ഷ​ണി
Thursday, July 16, 2020 11:26 AM IST
ഇ​ടു​ക്കി: ഇ​ടു​ക്കി മാ​ങ്കു​ള​ത്ത് വ​നം വകുപ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് സി​പി​ഐ പ്രാ​ദേ​ശി​ക നേ​താ​വി​ന്‍റെ വ​ധ​ഭീ​ഷ​ണി. വ​നം ഡി​വി​ഷ​ന്‍ സ​ര്‍​വേ​ക്ക് എ​ത്തി​യ വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രെ​യും റ​വ​ന്യു വ​കു​പ്പ് അ​ധി​കൃ​ത​ര്‍​ക്കെ​തി​രെ​യു​മാ​ണ് സി​പി​ഐ ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി പ്ര​വീ​ണ്‍ ജോ​സ് ഭീ​ഷ​ണി പെ​ടു​ത്തി​യ​ത്. റേ​ഞ്ച് ഓ​ഫീ​സ​റെ കെ​ട്ടി​യി​ട്ട് മ​ർ​ദ്ദി​ക്കു​മെ​ന്ന് പ്ര​വീ​ൺ ഭീ​ഷ​ണി മു​ഴ​ക്കി.

പ്ര​ദേ​ശ​ത്ത് ആ​ന ഇ​റ​ങ്ങാ​തി​രി​ക്കാ​ന്‍ വ​നം​വ​കു​പ്പ് കി​ട​ങ്ങ് കു​ഴി​ച്ചി​രു​ന്നു. ഇ​ത് ക​ര്‍​ഷ​ക​രു​ടെ സ്ഥ​ല​ത്താ​ണ്. ഇ​തേ തു​ട​ര്‍​ന്ന് ഇ​വി​ടെ വ​നം​വ​കു​പ്പും സി​പി​ഐ​യും ത​മ്മി​ല്‍ ത​ര്‍​ക്കം നി​ല​നി​ല്‍​ക്കു​ന്നു​ണ്ട്. വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ മൂ​ന്നാ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.