പ​ഴയ കേ​സ് വീ​ഴ്ത്തു​മോ? സി​ദ്ദു​വി​നെ​തി​രാ​യ കേ​സ് പു​ന​പ​രി​ശോ​ധി​ക്കാ​ൻ ഉ​ത്ത​ര​വ്
Wednesday, September 12, 2018 11:36 PM IST
ന്യൂ​ഡ​ല്‍​ഹി: മു​ൻ ക്രി​ക്ക​റ്റ് താ​രം ന​വ​ജ്യോ​ത് സിം​ഗ് സിദ്ദു​വി​നെ​തി​രാ​യ കേ​സ് സു​പ്രീം​കോ​ട​തി പു​നു​പ​രി​ശോ​ധി​ക്കു​ന്നു. ഇ​രു​പ​ത് വ​ർ​ഷം പ​ഴ​ക്ക​മു​ള്ള കേ​സാ​ണ് പു​ന​പ​രി​ശോ​ധി​ക്കു​ന്ന​ത്. കേ​സി​ൽ നാ​ല് മാ​സം മു​മ്പ് പ​ഞ്ചാ​ബ് മ​ന്ത്രി​യാ​യ സി​ദ്ദു​വി​ന‌ു 1,000 രൂ​പ പി​ഴ ശി​ക്ഷ കോ​ട​തി വി​ധി​ച്ചി​രു​ന്നു. 1998 ൽ ​ത​ർ​ക്ക​ത്തി​നി​ടെ ഒ​രാ​ളെ മ​ർ​ദി​ക്കു​ക​യും അ​യാ​ൾ പി​ന്നീ​ട് മ​ര​ണ​പ്പെ​ടു​ക​യും ചെ​യ്തെ​ന്ന കേ​സി​ലാ​ണ് ന​ട​പ​ടി ഉ​ണ്ടാ​യ​ത്. മ​രി​ച്ച​യാ​ളു​ടെ മ​ക​നാ​ണ് സു​പ്രീം കോ​ട​തി​യി​ൽ‌ പു​ന​പ​രി​ശോ​ധ​നാ ഹ​ർ​ജി ന​ൽ​കി​യ​ത്.

1998 ഡി​സം​ബ​ര്‍ 27ന് ​സി​ദ്ദു​വും സു​ഹൃ​ത്ത് രൂ​പി​ന്ദ​ർ സിം​ഗും പ​ട്യാ​ല​യി​ൽ ഗു​ർ​ണാം സിം​ഗ് എ​ന്ന​യാ​ളു​മാ​യി വാ​ക്കു​ത​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ടു. ഇ​യാ​ളെ സി​ദ്ദു​വും സു​ഹൃ​ത്തും മ​ർ​ദി​ച്ചു. ഗു​ർ​ണാം സിം​ഗ് പി​ന്നീ​ട് മ​രി​ച്ചു. ഈ ​സം​ഭ​വ​ത്തി​ലാ​ണ് സി​ദ്ദു​വി​നെ​തി​രെ കേ​സെ​ടു​ത്ത​ത്.

കേ​സി​ൽ വി​ചാ​ര​ണ​ക്കോ​ട​തി സി​ദ്ദു​വി​നെ വെ​റു​തെ​വി​ട്ടെ​ങ്കി​ലും ഹ​രി​യാ​ന ഹൈ​ക്കോ​ട​തി 2006ൽ ​ന​ര​ഹ​ത്യാ​ക്കു​റ്റം ചു​മ​ത്തി മൂ​ന്നു വ​ർ​ഷ​ത്തെ ത​ട​വു​ശി​ക്ഷ വി​ധി​ച്ചു. 2007ൽ ​സു​പ്രീം​കോ​ട​തി ശി​ക്ഷ റ​ദ്ദാ​ക്കി, സി​ദ്ദു​വി​നു ജാ​മ്യം അ​നു​വ​ദി​ച്ചു. 1000 രൂ​പ പി​ഴ​യും ചു​മ​ത്തി. ഈ ​ശി​ക്ഷ പു​ന​പ​രി​ശോ​ധി​ക്കാ​മെ​ന്നാ​ണ് സു​പ്രീം കോ​ട​തി ഇ​പ്പോ​ൾ ഉ​ത്ത​ര​വി​ട്ടി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.