കോ​ണ്‍​ഗ്ര​സി​ന്‍റേതു കു​പ്ര​ചാ​ര​ണം, വ​സ്തു​ത​ക​ള്‍ പു​റ​ത്തു​വ​ര​ണം: നി​ർ​മ​ല സീ​താ​രാ​മ​ൻ
Monday, September 24, 2018 7:05 PM IST
ന്യൂ​ഡ​ൽ​ഹി: റ​ഫാ​ൽ ഇ​ട​പാ​ടി​ൽ കോ​ണ്‍​ഗ്ര​സ് ആ​ക്ര​മ​ണ​ങ്ങ​ളെ പ്ര​തി​രോ​ധി​ച്ച് പ്ര​തി​രോ​ധ​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ. കോ​ണ്‍​ഗ്ര​സ് ഇ​പ്പോ​ൾ ന​ട​ത്തു​ന്ന​ത് കു​പ്ര​ചാ​ര​ണ​മാ​ണെ​ന്നും ഇ​തി​നെ​തി​രേ രാ​ജ്യ​വ്യാ​പ​ക​മാ​യി പ​ത്ര​സ​മ്മേ​ള​ന​ങ്ങ​ൾ വി​ളി​ച്ച് കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്കു​മെ​ന്നും നി​ർ​മ​ല സീ​താ​രാ​മ​ൻ പ​റ​ഞ്ഞു. കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് അ​ന്താ​രാ​ഷ്ട്ര മാ​ന​മു​ണ്ടെ​ന്നും ഇ​തി​നെ വ​സ്തു​ത​ക​ൾ നി​ര​ത്തി നേ​രി​ടു​മെ​ന്നും പ്ര​തി​രോ​ധ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

റ​ഫാ​ൽ ഇ​ട​പാ​ടി​ൽ അ​നി​ൽ അം​ബാ​നി​യു​ടെ റി​ല​യ​ൻ​സ് ഡി​ഫ​ൻ​സി​നെ ഉ​ൾ​പ്പെ​ടു​ത്താ​ൻ ഇ​ന്ത്യാ ഗ​വ​ണ്‍​മെ​ന്‍റ് നി​ർ​ദേ​ശി​ച്ചെ​ന്നു​ള്ള ഫ്ര​ഞ്ച് മു​ൻ പ്ര​സി​ഡ​ന്‍റ് ഫ്രാ​ൻ​സ്വാ ഒ​ളാ​ന്ദി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലോ​ടെ​യാ​ണ് വി​വാ​ദം അ​ന്താ​രാ​ഷ്ട്ര മാ​നം കൈ​വ​രി​ച്ച​ത്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ക​രാ​റി​ൽ ഒ​പ്പി​ടു​ന്പോ​ൾ ഒ​ളാ​ന്ദാ​യി​രു​ന്നു ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റ്. ക​ഴി​ഞ്ഞ വ​ർ​ഷം മേ​യി​ലാ​ണ് ഒ​ളാ​ന്ദ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​മൊ​ഴി​ഞ്ഞ​ത്. റി​ല​യ​ൻ​സി​നു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി വ​ഴി​വി​ട്ടു സ​ഹാ​യം ന​ൽ​കി​യെ​ന്ന പ്ര​തി​പ​ക്ഷ ആ​രോ​പ​ണം ഇ​തോ​ടെ ശ​ക്ത​മാ​യി.

റ​ഫാ​ൽ ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​നി​ക്കെ​തി​രേ ഉ​യ​ർ​ന്ന ആ​രോ​പ​ണ​ങ്ങ​ൾ പ്ര​തി​രോ​ധി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഒ​രു അ​ഭി​മു​ഖ​ത്തി​ൽ ഒ​ളാ​ന്ദ് റി​ല​യ​ൻ​സി​ന്‍റെ പേ​രും പ​റ​ഞ്ഞ​ത്. 2016-ൽ ​ഒ​ളാ​ന്ദി​ന്‍റെ അ​ന്ന​ത്തെ പ​ങ്കാ​ളി ജൂ​ലി ഗാ​യെ നി​ർ​മി​ച്ച സി​നി​മ​യ്ക്ക് അം​ബാ​നി​യു​ടെ റി​ല​യ​ൻ​സ് ക​ന്പ​നി സാ​ന്പ​ത്തി​ക സ​ഹാ​യം ന​ൽ​കി​യെ​ന്നാ​യി​രു​ന്നു ഒ​ളാ​ന്ദി​നെ​തി​രേ ഉ​യ​ർ​ന്ന ആ​രോ​പ​ണം.

റ​ഫാ​ൽ പോ​ർ​വി​മാ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​ർ പ്ര​ഖ്യാ​പ​നം ന​ട​ത്തു​ന്ന​തി​നു 12 ദി​വ​സം മു​ന്പു മാ​ത്രം ത​ട്ടി​ക്കൂ​ട്ടി​യ​താ​ണ് റി​ല​യ​ൻ​സ് ഡി​ഫ​ൻ​സ് ലി​മി​റ്റ​ഡ് എ​ന്ന ക​ന്പ​നി​യെ​ന്നാ​ണ് ആ​രോ​പ​ണം. പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​വും വി​മാ​ന നി​ർ​മാ​ണ​ത്തി​ൽ വൈ​ദ​ഗ്ധ്യ​വു​മു​ള്ള രാ​ജ്യ​ത്തെ ഏ​ക സ്ഥാ​പ​ന​മാ​യ ഹി​ന്ദു​സ്ഥാ​ൻ ഏ​റോ​നോ​ട്ടി​ക്ക​ൽ ലി​മി​റ്റ​ഡി​നെ (എ​ച്ച്എ​എ​ൽ) ഒ​ഴി​വാ​ക്കി ഒ​രു വി​മാ​നം പോ​ലും നി​ർ​മി​ച്ചി​ട്ടി​ല്ലാ​ത്ത സ്വ​കാ​ര്യ ക​ന്പ​നി​യെ ക​രാ​ർ ഏ​ൽ​പ്പി​ച്ച​തും പ്ര​തി​പ​ക്ഷം നി​ര​ന്ത​രം ഉ​യ​ർ​ത്തി​ക്കാ​ട്ടു​ന്നു.

റ​ഫാ​ൽ വി​മാ​ന​ങ്ങ​ളു​ടെ ഉ​ട​മ​ക​ളാ​യ ഫ്രാ​ൻ​സി​ലെ ഡ​സോ​യു​മാ​യി 2014 മാ​ർ​ച്ച് 13ന് ​എ​ച്ച്എ​എ​ൽ നി​ർ​മാ​ണ പ​ങ്കാ​ളി​ത്ത ക​രാ​റി​ൽ ഒ​പ്പി​ട്ടി​രു​ന്ന​തു​മാ​ണ്. 6,145 കോ​ടി രൂ​പ​യു​ടെ ഈ ​ക​രാ​ർ ത​ട്ടി​യെ​ടു​ത്താ​ണ് അ​നി​ൽ അം​ബാ​നി​യു​ടെ റി​ല​യ​ൻ​സി​നു ന​ൽ​കി​യ​ത്. റി​ല​യ​ൻ​സ് ഡി​ഫ​ൻ​സി​ന്‍റെ​യും ഡ​സോ ക​ന്പ​നി​യു​മാ​യി എ​ച്ച്എ​എ​ൽ ഒ​പ്പു​വ​ച്ച ക​രാ​റി​ന്‍റെ​യും അ​ട​ക്കം രേ​ഖ​ക​ൾ കോ​ണ്‍​ഗ്ര​സ് പു​റ​ത്തു​വി​ട്ടി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...