ബാലഭാസ്കറിന് അടിയന്തര ശസ്ത്രക്രിയ നടത്തി
Wednesday, September 26, 2018 3:24 AM IST
തിരുവനന്തപുരം: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന വയലിനിസ്റ്റ് ബാലഭാസ്‌കറിന് അടിയന്തര ശസ്ത്രക്രിയ നടത്തി. മണിക്കൂറുകൾ നീണ്ട ശസ്ത്രക്രിയയാണ് നടത്തിയത്.നട്ടെല്ലിന് ശസ്ത്രക്രിയ നടത്തിയ ശേഷം അദ്ദേഹത്തെ വീണ്ടും ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. എന്നാൽ, ബാലഭാസ്കറിന്‍റെ ആരോഗ്യനില സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകൾ പുറത്തുവന്നിട്ടില്ല.

അതേസമയം, ഭാര്യ ലക്ഷ്മിയുടെ സ്ഥിതി മെച്ചപ്പെട്ടു വരുന്നുണ്ടെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ഇവരുടെ മകൾ തേജസ്വിനി ബാലയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ചൊവ്വാഴ്ച രാവിലെയുണ്ടായ അപകടത്തിലാണ് ബാലഭാസ്കറിനും ഭാര്യ ലക്ഷ്മിക്കും ഇവർ സഞ്ചരിച്ച വാഹനം ഓടിച്ചിരുന്ന ഡ്രൈവർ അർജുനും പരിക്കേറ്റതും മകൾ തേജസ്വിനി ബാല മരണപ്പെട്ടതും. തൃശ്ശൂരില്‍നിന്ന് ക്ഷേത്രദര്‍ശനത്തിനു ശേഷം മടങ്ങിവരുന്നതിനിടെ തിരുവനന്തപുരം പള്ളിപ്പുറത്ത് വെച്ച് പുലര്‍ച്ചെ 4.30നാണ് അപകടമുണ്ടായത്.

മരത്തിലിടിച്ച കാറിന്‍റെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാവാം അപകട കാരണമെന്നാണ് നിഗമനം. ബാലഭാസ്‌ക്കറും മകളും മുന്‍ഭാഗത്തെ സീറ്റിലാണിരുന്നിരുന്നത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.