സി​പി​എം ഉ​മ്മാ​ക്കി കാ​ണി​ച്ച് വി​ര​ട്ടേ​ണ്ട: ശ്രീ​ധ​ര​ന്‍പി​ള്ള
Friday, November 9, 2018 12:31 PM IST
പ​യ്യ​ന്നൂ​ര്‍: സി​പി​എം ഉ​മ്മാ​ക്കി കാ​ണി​ച്ച് വി​ര​ട്ടേ​ണ്ടെ​ന്നും ഭീ​ഷ​ണി​ക്ക് മു​ന്നി​ല്‍ ബി​ജെ​പി വ​ഴ​ങ്ങി​ല്ലെ​ന്നും സംസ്ഥാന അധ്യക്ഷൻ പി.​എ​സ്.​ശ്രീ​ധ​ര​ന്‍പി​ള്ള. പ​യ്യ​ന്നൂ​രി​ൽ നി​ന്നും ത​ല​ശേ​രി​യി​ലേ​ക്കുള്ള യാത്രയ്ക്കിടെ മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

എ​റ​ണാ​കു​ളം പോ​ലീ​സ് നി​യ​മോ​പ​ദേ​ശം തേ​ടി​യ​പ്പോ​ള്‍ കേ​സ് നി​ല​നി​ല്‍​ക്കു​ന്ന​ത​ല്ല എ​ന്ന് ക​ണ്ട​തി​നാ​ൽ കേ​സെ​ടു​ത്തി​ല്ല. എ​ന്നാ​ല്‍ ഇ​തേ സം​ഭ​വ​ത്തി​ല്‍ കോ​ഴി​ക്കോ​ട് പോ​ലീ​സ് കേ​സെ​ടു​ത്ത​ത് വി​ചി​ത്ര​മാ​ണ്. ഭ​ര​ണ​ത്തി​ലെ നി​യ​മ​വാ​ഴ്ച എ​ങ്ങോ​ട്ടാ​ണ് പോ​കു​ന്ന​തെ​ന്ന് ഇ​ത് വ്യ​ക്ത​മാ​ക്കു​ക​യാ​ണ്. ശ​ബ​രി​മ​ല പ്ര​ശ്ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ത്തി​യ വി​വാ​ദ​ പ്ര​സം​ഗ​ത്തെ തു​ട​ർ​ന്ന് പോ​ലീ​സ് കേ​സെ​ടു​ത്ത​തി​നെ കു​റി​ച്ചാ​യി​രു​ന്നു ശ്രീ​ധ​ര​ൻപി​ള്ള​യു​ടെ പ്ര​തി​ക​ര​ണം.

കോ​ണ്‍​ഗ്ര​സും സി​പി​എ​മ്മും ഒ​ന്നി​ച്ച് ചേ​ര്‍​ന്ന് ത​ന്നെ വേ​ട്ട​യാ​ടു​ക​യാ​ണ്. ശ​ബ​രി​മ​ല​യെ ത​ക​ര്‍​ക്കാ​ന്‍ കോ​ണ്‍​ഗ്ര​സും സി​പി​എ​മ്മും ഒ​ന്നി​ച്ച് നീ​ങ്ങു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.​ കോ​ഴി​ക്കോ​ട് പ​രാ​തി​ കൊ​ടു​ത്ത​ത് ഒ​രു ഡി​വൈ​എ​ഫ്‌​ഐ​ക്കാ​രും കോ​ണ്‍​ഗ്ര​സു​കാ​ര​നു​മാ​ണ്.​ യു​വ​മോ​ര്‍​ച്ചാ പ്ര​വ​ര്‍​ത്ത​ക​ര്‍ അ​ക്ര​മ​ത്തി​ന് മു​തി​ര​രു​തെ​ന്നും സ​മാ​ധാ​ന കാം​ക്ഷി​ക​ളാ​ക​ണ​മെ​ന്നും പ​റ​യു​ന്ന​ത് എ​ങ്ങ​നെ​യാ​ണ് ക​ലാ​പ​ത്തി​നു​ള്ള ആ​ഹ്വാ​ന​മാ​കു​ക എ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.​

ബി​ജെ​പി കോ​ട​തി വി​ധി​ക്കെ​തി​ര​ല്ല. നി​രീ​ശ്വ​ര വാ​ദ​ത്തി​നാ​യി ശ​ബ​രി​മ​ല​യെ ത​ക​ര്‍​ക്കു​ക എ​ന്ന ല​ക്ഷ്യ​മാ​ണ് സി​പി​എ​മ്മി​നു​ള്ള​ത്. മ​ത​പ​ര​മാ​യ ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ള്‍ അ​നു​വ​ര്‍​ത്തി​ക്കാ​ന്‍ പാ​ടി​ല്ലെ​ന്ന പാ​ര്‍​ട്ടി കോ​ണ്‍​ഗ്ര​സ് തീ​രു​മാ​ന​മാ​ണ് കോ​ട​തി​ വി​ധി​യു​ടെ മ​റ​വി​ല്‍ ഇ​വ​ര്‍ ന​ട​പ്പാ​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തെ​ന്നും ശ്രീധരൻപിള്ള കുറ്റപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.