പ്ര​തി​ഷേ​ധക്കാ​രെ ഭ​യ​ന്ന​ല്ല, പോ​ലീ​സ് നി​ർ​ദേ​ശം മാ​നി​ച്ച് മ​ട​ങ്ങു​ന്നു: തൃ​പ്തി ദേ​ശാ​യി
Friday, November 16, 2018 7:29 PM IST
കൊ​ച്ചി: പോ​ലീ​സി​ന്‍റെ നി​ർ​ദേ​ശം മാ​നി​ച്ചാ​ണ് താ​ൻ മ​ട​ങ്ങു​ന്ന​തെ​ന്ന് ഭൂ​മാ​താ ബ്രി​ഗേ​ഡ് നേ​താ​വ് തൃ​പ്തി ദേ​ശാ​യി. പ്ര​തി​ഷേ​ധക്കാ​രെ ഭ​യ​ന്ന​ല്ല, ക്ര​മ​സ​മാ​ധാ​ന പ്ര​ശ്നം ഉ​ണ്ടാ​കാ​തി​രി​ക്കാ​നാ​ണ് മ​ട​ങ്ങു​ന്ന​ത്. പ്ര​തി​ഷേ​ധ​ക്കാ​ർ ത​ന്നെ​യാ​ണ് ഭ​യ​ന്ന​തെ​ന്നും അ​വ​ർ പ​റ​ഞ്ഞു.



താ​നും സം​ഘ​വും മ​ല​ക​യ​റു​മെ​ന്ന് ഉ​റ​പ്പാ​യി​രു​ന്നു. അ​താ​ണ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ പ്ര​തി​ഷേ​ധ​ക്കാ​ർ ത​ട​ഞ്ഞ​ത്. പ്ര​തി​ഷേ​ധ​ക്കാ​രു​ടെ ഭാ​ഗ​ത്തു​നി​ന്നും അ​സ​ഭ്യ​വ​ർ​ഷം ഉ​ണ്ടാ​യി. ചി​ല​ർ ആ​ക്ര​മി​ക്കാ​നും ശ്ര​മി​ച്ചു. ഹോ​ട്ട​ലു​ക​ൾ ത​ങ്ങ​ൾ​ക്ക് മു​റി​ന​ൽ​കാ​ൻ വി​സ​മ്മ​തി​ച്ചു. ടാ​ക്സി​ക്കാ​ർ വ​രാ​ൻ കൂ​ട്ടാ​ക്കി​യി​ല്ലെ​ന്നും തൃ​പ്തി പ​റ​ഞ്ഞു.

ഈ ​മ​ണ്ഡ​ല​കാ​ല​ത്തു ത​ന്നെ ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​നു എ​ത്തു​മെ​ന്നും അ​വ​ർ അ​റി​യി​ച്ചു. തൃ​പ്തി​യും സം​ഘ​വും വെ​ള്ളി​യാ​ഴ്ച രാ​ത്രി എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​ൽ മും​ബൈ​യി​ലേ​ക്കാ​ണ് പോ​കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.