കണ്ണൂർ വിമാനത്താവളം: ബ​ഹി​ഷ്ക​ര​ണ തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്ക​ണമെന്ന് ഇ.പി. ജ​യ​രാ​ജ​ൻ
Friday, December 7, 2018 3:43 PM IST
മ​ട്ട​ന്നൂ​ർ: സം​സ്ഥാ​ന​ത്തി​ന്‍റെ വി​ക​സ​ന​ത്തി​ന്‍റെ നാ​ഴി​കക​ല്ലാ​യ കണ്ണൂർ വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങ് ആ​രും ബ​ഹി​ഷ്ക​രി​ക്കി​ല്ലെ​ന്നാ​ണ് പ്ര​തി​ക്ഷി​ക്കു​ന്ന​തെ​ന്നും അ​ത്ത​രം തീ​രു​മാ​നം പു​ന:​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും വ്യ​വ​സാ​യ ​മ​ന്ത്രി ഇ.​പി.​ജ​യ​രാ​ജ​ൻ.

ചടങ്ങ് ബഹിഷ്കരിക്കുമെന്ന യുഡിഎഫിന്‍റെ നിലപാടിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഉദ്ഘാടന ചടങ്ങിലേക്ക് മുൻ മുഖ്യമന്ത്രിമാരായ ഉമ്മൻ ചാണ്ടിയെയും വി.എസ്.അച്യുതാനന്ദനെയും ക്ഷണിക്കാത്ത സർക്കാർ നടപടി അല്പത്തരമാണെന്ന് പ്രതിപക്ഷ നേതാവ് പ്രതികരിച്ചിരുന്നു. ചടങ്ങ് യുഡിഎഫ് ബഹിഷ്കരിക്കുമെന്നും രമേശ് ചെന്നിത്തല പ്രഖ്യാപിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.