മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​വു​മാ​യി പാ​ക്കി​സ്ഥാ​ന് ബ​ന്ധ​മു​ണ്ടെ​ന്ന് ബി​പി​ൻ റാ​വ​ത്ത്
Sunday, December 9, 2018 12:33 PM IST
ന്യൂ​ഡ​ൽ​ഹി: മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​വു​മാ​യി പാ​ക്കി​സ്ഥാ​ന് ബ​ന്ധ​മു​ണ്ടെ​​ന്ന് ക​ര​സേ​ന മേ​ധാ​വി ബി​പി​ൻ റാ​വ​ത്ത്. പാ​ക്കി​സ്ഥാ​ന്‍റെ പ​ങ്കി​നെ കു​റി​ച്ച് അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹ​ത്തി​ന് അ​റി​യാം. ഇ​ക്കാ​ര്യ​ത്തി​ൽ ആ​രു​ടെ​യും അം​ഗീ​കാ​രം ഇ​ന്ത്യ​യ്ക്ക് ആ​വ​ശ്യ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പാ​ക്കി​സ്ഥാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​ന്‍റെ പ്ര​സ്താ​വ​ന​യോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മും​ബൈ ഭീ​ക​രാ​ക്ര​മ​ണം ആ​രാ​ണ് ചെ​യ്ത​തെ​ന്ന് ത​ങ്ങ​ൾ​ക്ക് അ​റി​യാ​മെ​ന്നും റാ​വ​ത്ത് കൂ​ട്ടി​ച്ചേ​ർ​ത്തു. മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ക്കേ​സ് തീ​ർ​പ്പാ​ക്ക​ണ​മെ​ന്നാ​ണു പാ​ക്കി​സ്ഥാ​ന്‍റെ ആ​ഗ്ര​ഹ​മെ​ന്നു ഇ​മ്രാ​ൻ ഖാ​ൻ ക​ഴി​ഞ്ഞ ദി​വ​സം അ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്നു.

കേ​സി​ന്‍റെ സ്ഥി​തി​യെ​ക്കു​റി​ച്ചു സ​ർ​ക്കാ​രി​നോ​ട് ആ​രാ​ഞ്ഞി​ട്ടു​ണ്ട്. സ​മാ​ധാ​ന​ത്തി​നു​ള്ള ത​ന്‍റെ ശ്ര​മ​ങ്ങ​ളോ​ട് ഇ​ന്ത്യ​ൻ സ​ർ​ക്കാ​ർ പ്ര​തി​ക​രി​ക്കാ​ത്ത​ത്, അ​വി​ടെ തെ​ര​ഞ്ഞെ​ടു​പ്പു കാ​ല​മാ​യ​തി​നാ​ലാ​ണെ​ന്നും ഇ​മ്രാ​ൻ വാ​ഷിം​ഗ്ട​ൺ പോ​സ്റ്റ് പ​ത്ര​ത്തോ​ടു പ​റ​ഞ്ഞി​രു​ന്നു.

ല​ഷ്ക​ർ ഇ ​തൊ​യ്ബ ക​മാ​ൻ​ഡ​ർ സ​ക്കി​യു​ർ റ​ഹ്മാ​ൻ ലാ​ഖ്‌​വി​യ​ട​ക്കം ഏ​ഴു പ്ര​തി​ക​ളു​ടെ വി​ചാ​ര​ണ പാ​ക് കോ​ട​തി​യി​ൽ ത​ട​സ​പ്പെ​ട്ടു കി​ട​ക്കു​ക​യാ​ണ്. ഇ​ന്ത്യ മ​തി​യാ​യ തെ​ളി​വു ന​ല്കി​യി​ട്ടി​ല്ലെ​ന്നാ​ണ് അ​വ​ർ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ, ആ​വ​ശ്യ​ത്തി​ല​ധി​കം തെ​ളി​വു​ക​ൾ കൈ​മാ​റി​യി​ട്ടു​ണ്ടെ​ന്നാ​ണ് ഇ​ന്ത്യ​ൻ നി​ല​പാ​ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.